ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ നിര്‍മിക്കും

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയില്‍ നിര്‍മിക്കും

 

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിലെ അഹമ്മദാബാദില്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ 1,10,000 കാണികള്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയമാണ് പണിയുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍മാണ കരാര്‍ ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ കമ്പനിക്ക് അസോസിയേഷന്‍ കൈമാറുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പദ്ധതി പ്രകാരമാണ് സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനമായത്. അഹമ്മദാബാദിലെ 54000 പേരെ ഉള്‍ക്കൊള്ളുന്ന പഴയ സ്റ്റേഡിയം പൊളിച്ചുമാറ്റിയാണ് പുതിയതിന്റെ നിര്‍മാണം. സ്‌റ്റേഡിയത്തില്‍ കാണികള്‍ക്കായി ശീതീകരണ സംവിധാനങ്ങളും വാഹന പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും. സ്റ്റേഡിയത്തിനകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ പ്രത്യേകം ക്രമീകരിക്കുകയും ചെയ്യും.

ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണശാല, വിശ്രമ-ശുചീകരണ മുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം 1,00,024 പേര്‍ക്കിരിക്കാവുന്ന ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്‌റ്റേഡിയമാണ്.

Comments

comments

Categories: Trending