കെകെആറിന്റെയും കാനഡ പെന്‍ഷന്റെയും കണ്‍സോഷ്യം ഭാരതി ഇന്‍ഫ്രാടെല്ലിനെ വാങ്ങുന്നു

കെകെആറിന്റെയും കാനഡ പെന്‍ഷന്റെയും കണ്‍സോഷ്യം ഭാരതി ഇന്‍ഫ്രാടെല്ലിനെ വാങ്ങുന്നു

മുംബൈ: സ്വകാര്യ നിക്ഷേപ സ്ഥാപനമായ കെകെആറിന്റെയും ആഗോള നിക്ഷേപ, മാനേജ്‌മെന്റ് സംരംഭമായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെയും (സിപിപിഐബി) കണ്‍സോഷ്യം രാജ്യത്തെ ഏറ്റവും വലിയ ടവര്‍ കമ്പനി ഭാരതി ഇന്‍ഫ്രാടെല്ലിനെ വാങ്ങുന്നു. കാനഡ ആസ്ഥാനമാക്കിയ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് ഇന്‍കോര്‍പ്പറേഷനുമായി രണ്ടാഴ്ച നീണ്ടു നിന്ന ചര്‍ച്ചകള്‍ നീര്‍ണ്ണായകമാകാതിരുന്നതിനെ തുടര്‍ന്നാണിത്.

ഇന്‍ഫ്രാടെല്ലിന്റെ നിശ്ചിത ഓഹരികള്‍ പണമാക്കുന്നതിനായി ബോര്‍ഡിന്റെ അനുമതി നേടുമെന്ന് ഭാരതി എയര്‍ടെല്‍ ഒക്‌റ്റോബറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇല്ലാതാക്കാന്‍ പോകുന്ന ഓഹരികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സുനില്‍ മിത്തലിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി എയര്‍ടെല്ലിന് ഇന്‍ഫ്രാടെല്ലില്‍ നിലവില്‍ 71.96 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്നവ പൊതു ഓഹരി ഉടമസ്ഥതരുടേതാണ്.

ഓഹരി വില്‍പ്പനയിലൂടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതിക്ക് പ്രമുഖ എതിരാളികളായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിനെയും വൊഡഫോണിനെയും പ്രതിരോധിക്കുവാന്‍ കൂടുതല്‍ സാമ്പത്തിക സ്ഥിരത നേടികൊടുക്കും. ഭാരതി ഇന്‍ഫ്രാടെല്ലിന് നിലവില്‍ 70,303.61 കോടി രൂപയുടെ വിപണി വിഹിതമുണ്ട്.

അതേസമയം കെകെആറും സിപിപിഐബിയും ഓഹരി വാങ്ങല്‍ സംബന്ധിച്ച ഇടപാടില്‍ വ്യക്തത വരുത്തിയിട്ടില്ല. ഇരു കമ്പനികളും ഓഹരി വാങ്ങലില്‍ പ്രവേശിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക കരാറുകളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ന്യൂനപക്ഷ ഓഹരികള്‍ കുറയ്ക്കുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ നിയന്ത്രണ കൈമാറ്റത്തെക്കുറിച്ചോ ഭാരതി ബോര്‍ഡ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Branding