അസറ്റ്‌സില്‍ ജെപി മോര്‍ഗാന്‍ 200 കോടി രൂപ നിക്ഷേപിച്ചു

അസറ്റ്‌സില്‍ ജെപി മോര്‍ഗാന്‍ 200 കോടി രൂപ നിക്ഷേപിച്ചു

ബെംഗളൂരു: പ്രമുഖ ആസ്തി മാനേജരായ ജെപി മോര്‍ഗാന്‍ സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ അസറ്റ്‌സ് പ്രൊപ്പര്‍ട്ടി ഗ്രൂപ്പില്‍ ഏകദേശം 200 കോടി രൂപ നിക്ഷേപിച്ചു. ദക്ഷിണേന്ത്യയില്‍ റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രൊപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്ന കമ്പനിയാണ് അസറ്റ്‌സ്.

വടക്കന്‍ ബെംഗളൂരുവില്‍ 18.5 ഏക്കര്‍ റെസിഡന്‍ഷ്യല്‍ പദ്ധതി നിര്‍മിക്കുന്നതിനായി ഈ തുക വിനിയോഗിക്കുമെന്ന് അസ്റ്റ്‌സ് പ്രൊപ്പര്‍ട്ടി ഗ്രൂപ്പ് ഡയറക്റ്റര്‍ അക്ഷയ് ദേവാനി പറഞ്ഞു.

കമ്പനിക്ക് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനുമായി കൊമേഴ്‌സ്യല്‍, ഇന്‍ഡസ്ട്രിയല്‍ വെയര്‍ഹൗസിംഗ്, റെസിഡന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ പുതിയ വിഭാഗം രൂപീകരിക്കുന്നതിനുള്ള പ്രക്രിയയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോജിസ്റ്റിക്‌സിനായി കമ്പനി മൂലധന സമാഹരണം നടത്തും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ 10 മില്ല്യണ്‍ ചതുരശ്രയടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയെന്ന് ദേവാനി വ്യക്തമാക്കി. ഡെല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, നാഗ്പൂര്‍ എന്നിവയുടെ പരിസരങ്ങളിലായി ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിംഗ് പാര്‍ക്കുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ അസറ്റ്‌സ് പ്രൊപ്പര്‍ട്ടി ഗ്രൂപ്പ് പ്രധാനമായും ബെംഗളൂരുവിലാണ് റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ വികസിപ്പിക്കുന്നത്. റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്കായി കമ്പനി ഇതുവരെ ഏകദേശം 180 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ടെന്ന് ദേവാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding