കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കി ജന്‍ ഔഷധി

കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കി ജന്‍ ഔഷധി

മരുന്നുകളുടെ ഉയര്‍ന്ന വില കേട്ട് നട്ടം തിരിയുന്ന സാധാരണക്കാരന് ആശ്വസവുമായി എത്തിയിരിക്കുകയാണ് ‘ജന്‍ ഔഷധി’ മരുന്നുശാലകള്‍.180 രൂപയുടെ മരുന്ന് വെറും 13 രൂപയാണ് ഇവിടെ വില. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി രൂപംകൊടുത്തിരിക്കുന്ന ജന്‍ ഔഷധി രാജ്യത്തെ സന്നദ്ധ സംഘടനകളുമായി ചേന്നാണ് സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ പലര്‍ക്കും ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ഇന്നുമറിയില്ല.

കുറഞ്ഞ വിലയ്ക്ക് ഇവിടെ മരുന്നുകള്‍ ലഭ്യമായിരുന്നിട്ടും വലിയ വില കൊടുത്ത് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നു വാങ്ങുന്നവരാണ് ഭൂരിപക്ഷവും. സംസ്ഥാനത്ത് ആകെ 22 ജന്‍ ഔഷധി സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളത്ത് അഞ്ചും തൃശൂരില്‍ ആറും തിരുവനന്തപുരത്ത് മൂന്നും കൊല്ലത്തും മലപ്പുറത്തും രണ്ടു വീതവും കോഴിക്കോട്, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും ജന്‍ ഔഷധി സെന്ററുകളാണുള്ളത്.

Comments

comments

Categories: Branding