ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു കൊണ്‍ണ്ട് ജാഗ്വാര്‍

ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു കൊണ്‍ണ്ട് ജാഗ്വാര്‍

 

കൊച്ചി: ജാഗ്വാര്‍ ഇന്ത്യയില്‍ ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഉടനീളമുളള തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ വാഹന പ്രേമികള്‍ക്ക് ജാഗ്വാറിന്റെ വിവിധ മോഡലുകള്‍ ഒരു വിദഗ്ധന്റെ നേതൃത്വത്തില്‍ ഡ്രൈവ് ചെയ്യാവുന്നതാണ്. ആര്‍ട്ട്ഓഫ് പെര്‍ഫോമന്‍സ് ടൂറിന്റെ ആദ്യഘട്ടം ഡിസംബര്‍ 10,11 തിയതികളില്‍ ഹൈദരാബാദിലെ കാര്‍ട്ടേന്‍മെന്റ് ട്രാക്കിലാണ് സംഘടിപ്പിക്കുന്നത്. ജാഗ്വാറിന്റെ വാഹന ശ്രേണിയിലെ എക്‌സ്ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, എഫ്-ടൈപ്പ്, എഫ് പേസ് തുടങ്ങിയ വാഹനങ്ങളാണ് ആര്‍ട്ട് ഓഫ് പെര്‍ഫോമന്‍സ് ടൂറില്‍ ഡ്രൈവിന് ഉള്‍പ്പെടുത്തിരിക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഓപ്പണ്‍ ടാര്‍മാക്കില്‍ പ്രത്യേകമാര്‍ന്ന ട്രാക്ക് എക്‌സര്‍സൈസ്സുകളും നടത്തപ്പെടും.

Comments

comments

Categories: Auto