ഇന്‍സ്റ്റാഓഫീസ് ബെംഗളൂരുവിലേക്കും

ഇന്‍സ്റ്റാഓഫീസ് ബെംഗളൂരുവിലേക്കും

 

ന്യൂഡെല്‍ഹി: കോ വര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കളായ ഇന്‍സ്റ്റാ ഓഫീസ് ബെംഗളൂരുവിലും സേവനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 100 ഫീറ്റ് റോഡില്‍ ഒന്നും ഡബിള്‍ റോഡില്‍ ഒന്നുമായി ഇന്ദിരാനഗറില്‍ രണ്ട് ഓഫീസുകള്‍ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ രണ്ട് ഓഫീസുകളിലുമായി 150 സീറ്റുകളാണ്ടുവുക.
നിലവില്‍ ഗുഡ്ഗാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാഒഫീസ് സ്റ്റാര്‍ട്ടപ്പിന് രാജ്യത്ത് അഞ്ച് ഓഫീസുകളാണുള്ളത്. 15,000 ചതുരശ്രയടിയാണ് ഇവയുടെ മൊത്തം വിസ്തീര്‍ണം. അടുത്ത വര്‍ഷം മാര്‍ച്ചോടെ ഇത് ഒരുലക്ഷം ചതുരശ്രയടിയിലാക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന കമ്പനി ബെംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ചെറിയ ബിസിനസുകളും സ്റ്റാര്‍ട്ടപ്പുകളുമായി രാജ്യത്ത് കോ വര്‍ക്കിംഗ് സംസ്‌കാരം വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നത്. തങ്ങളുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇത്തരം സൗകര്യം ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്.
യൂറോപിലെയും ഇന്ത്യയിലെയും സ്റ്റാര്‍ട്ടപ്പ് വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി ഇന്‍സ്റ്റാഓഫീസ്സ്റ്റാര്‍ട്ടപ്പ് ഈയടുത്ത് യൂറോപ്പ് ഇന്ത്യ നെറ്റ്‌വര്‍ക്കുമായി(എസ്ഇയുഇന്‍) സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Branding