ഭീകരതയുടെ കെടുതി അനുഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

ഭീകരതയുടെ കെടുതി അനുഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം

ന്യൂഡെല്‍ഹി : 2015ല്‍ ഏറ്റവുമധികം ഭീകരാക്രമണങ്ങള്‍ നേരിട്ട രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2016ലെ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്‌സിലാണ് എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്

പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളും ഏഷ്യയില്‍നിന്നുള്ളവരാണ്. ഈയിടെ അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം ഭീകരതയാണ് മേഖലയുടെ പ്രധാന വെല്ലുവിളിയെന്ന അംഗീകരിച്ചിരുന്നു. പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിക്കുന്ന ഐസിസ്, ഹഖാനി ശംൃഖല, അല്‍-ഖെയ്ദ, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, തെഹരീക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്നീ ഭീകര സംഘടനകളെല്ലാം തെക്കേ ഏഷ്യയില്‍നിന്നുള്ളതാണ്.
2015ല്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങളില്‍ 289 പേരാണ് മരിച്ചത്. എന്നാല്‍ ഇത് 2014നേക്കാള്‍ 45 ശതമാനം കുറവാണ്. ഈ വര്‍ഷം മരിച്ച ഭീകരരുടെ ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്‍മാരുടെയും പാരാമിലിറ്ററി ഭടന്‍മാരുടെയും എണ്ണം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്നതാണ്. 2015ല്‍ ഇന്ത്യയില്‍ 797 ഭീകരാക്രമണങ്ങളാണ് നടന്നത്. 2014നേക്കാള്‍ നാല് ശതമാനം കൂടുതല്‍. 2000 നുശേഷം ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്നത് 2015 ലാണ്.

Comments

comments

Categories: Slider, Top Stories