എമിറേറ്റ്‌സ് ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

എമിറേറ്റ്‌സ് ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

കൊച്ചി: അവധിക്കാലത്തെ വരവേറ്റുകൊണ്ട് എമിറേറ്റ്‌സ് ഇന്ത്യയില്‍നിന്നുള്ളവര്‍ക്കായി പ്രത്യേക ഇളവുകളോടെ വാര്‍ഷിക അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലേയ്ക്ക് ഡിസംബര്‍ പത്തിനു മുമ്പായി ബുക്ക് ചെയ്യുമ്പോള്‍ നാല്‍പ്പത് ശതമാനം വരെ ഇളവ് ലഭിക്കും.

ഡിസംബര്‍ മൂന്ന് മുതല്‍ 2017 ജൂണ്‍ 29 വരെയുള്ള റിട്ടേണ്‍ ഇക്കണോമി, ബിസിനസ് ക്ലാസ് യാത്രകള്‍ക്കാണ് ഇളവുകള്‍ ലഭിക്കുക. ഡിസംബര്‍ പത്തിന് മുമ്പായി ടിക്കറ്റുകള്‍ വാങ്ങിയിരിക്കണം.

എമിറേറ്റ്‌സിന്റെ ലോകോത്തര ആതിഥ്യവും മികച്ച നിരക്കുകളും സ്വന്തമാക്കി യാത്രക്കാര്‍ക്ക് ലോകത്തിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാം. കൊച്ചിയില്‍നിന്നുള്ള നിബന്ധനകള്‍ക്ക് വിധേയമായ ചില ഇക്കണോമി നിരക്കുകള്‍ ഇതോടൊപ്പം,

ദുബായ് (13,550 രൂപ മുതല്‍)
ഇസ്താംബൂള്‍ (38,351 രൂപ മുതല്‍)
ലണ്ടന്‍ (37,300 രൂപ മുതല്‍)
ന്യൂയോര്‍ക്ക് (ജെഎഫ്‌കെ) 55,345 രൂപ മുതല്‍പ
യാത്രാനിരക്കുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലാശൃമലേ.െരീാ എന്ന വെബ്‌സൈറ്റ് കാണുക.
ലഭ്യമായ ബുക്കിംഗിന് അനുസൃതമായായിരിക്കും പ്രത്യേക ഇളവുകള്‍ ലഭിക്കുക. വിമാനങ്ങളുടെ കാര്യത്തിലും നിബന്ധനകളുണ്ടാകും. ഈ ഇളവുകള്‍ എപ്പോള്‍ വേണമെങ്കിലും മുന്‍കൂട്ടി അറിയിപ്പില്ലാതെ എമിറേറ്റ്‌സിന് പിന്‍വലിക്കാനാകും.

Comments

comments

Categories: Branding