ഡോമിനോസില്‍ നിന്നും രണ്ട് പുതിയ പിസാ വിഭവങ്ങള്‍

ഡോമിനോസില്‍ നിന്നും രണ്ട് പുതിയ പിസാ വിഭവങ്ങള്‍

കൊച്ചി: പിസാ രംഗത്തെ മുന്‍നിരക്കാരായ ഡോമിനോസ് പിസാ ഇന്ത്യാ, ക്വാട്രോ ഫോര്‍മാഗി ബഴ്സ്റ്റ് പിസാ, ചോക്കോ പിസാ എന്നീ രണ്ട് പുതിയ വിഭവങ്ങള്‍ അവതരിപ്പിച്ചു.

ജനപ്രിയമായ ചീസ് ബഴ്സ്റ്റ് പിസയിലാണ് ക്വാട്രോ ഫോര്‍മാഗി ഉണ്ടാക്കുന്നത്. ഛെദ്ദാര്‍, ഗൗദ, മൊസാറെല്ല, റിക്കോറ്റ എന്നീ നാല് ചീസ് രുചികളില്‍ ലഭ്യം. ഡോമിനോസ് മെനുവില്‍ ആദ്യമായാണ് ഒരു ഡെസേര്‍ട്ട് പിസ ഇടം
നേടുന്നത്. ചോക്കോ പിസ. ചോക്കോ ബ്രൗണി, ചോക്കോ കുക്കി, ചീസ് കേക്ക്, കോക്കനട്ട് നൗഗാറ്റിന്‍ എന്നീ മിശ്രണങ്ങളില്‍ ലഭിക്കും.

99 രൂപ അധികം നല്‍കിയാല്‍ നിലവിലുള്ള ഏത് കോമ്പിനേഷനോടൊപ്പവും ക്വാട്രോ ഫോര്‍മാഗി ലഭിക്കും. ചോക്കോ പിസയുടെ വില 199 രൂപയാണ്.

ഫുഡീസിനുവേണ്ടി ഫുഡീസ് ഉണ്ടാക്കുന്നവയാണ് പുതിയ വിഭവങ്ങളെന്ന് ഡോമിനോസ് പിസാ ഇന്ത്യ പ്രസിഡന്റ് ദേവ് അമൃതേഷ് പറഞ്ഞു. ആഗോള രുചിവൈവിധ്യങ്ങളുടെ മിശ്രണമാണ് ഡോമിനോസ് വിഭവങ്ങള്‍ എന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്‍പ്പന്നങ്ങള്‍ രുചിപ്രിയരോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഡോമിനോസ് സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.മുരുകന്‍ നാരായണസ്വാമി പറഞ്ഞു. 251 നഗരങ്ങളിലായി 1085 ഡോമിനോസ് പിസാ റസ്റ്റോറന്റുകളാണ്
ഇന്ത്യയിലുള്ളത്.

Comments

comments

Categories: Branding