നോട്ട് അസാധുവാക്കല്‍ ഏറ്റവും വലിയ അഴിമതി: രാഹുല്‍ ഗാന്ധി

നോട്ട് അസാധുവാക്കല്‍ ഏറ്റവും വലിയ അഴിമതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നാണയമൂല്യം ഇല്ലാതാക്കിയ (demonetization) നടപടി ഏറ്റവും വലിയ അഴിമതിയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കാര്യങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ വിശദീകരിക്കുമെന്നും രാഹുല്‍ ഗാന്ധി.
ഡീമോണിട്ടൈസേഷനെ കുറിച്ചു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവാദം നല്‍കാതിരുന്നതിനു സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്താനും രാഹുല്‍ മറന്നില്ല.
ഡീ മോണിട്ടൈസേഷനെ കുറിച്ചു ചര്‍ച്ചകള്‍ വേണമെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യം. ചര്‍ച്ചകളിലൂടെ സത്യം പുറത്തുവരും. എന്നാല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. അവര്‍ ഒളിച്ചോടുകയാണെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. താന്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഡീ മോണിട്ടൈസേഷനെ കുറിച്ചു സംസാരിക്കാന്‍ തുടങ്ങിയാല്‍ ആ നിമിഷം പ്രധാനമന്ത്രിക്ക് പുറത്തുകടക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യമെങ്ങും ഡീ മോണിട്ടൈസേഷനെ കുറിച്ചു പ്രധാനമന്ത്രി പ്രസംഗിച്ചു നടക്കുകയാണ്. എന്നാല്‍ ലോക്‌സഭയില്‍ വരാന്‍ പ്രധാനമന്ത്രിക്കു ഭയമാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഭയപ്പെടുന്നത്. കാരണം വ്യക്തമാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായതു കൊണ്ടാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ വരാന്‍ മടിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Comments

comments

Categories: Politics

Related Articles