ചൈനയില്‍ പണപ്പെരുപ്പം 2.3 ശതമാനം വര്‍ധിച്ചു

ചൈനയില്‍ പണപ്പെരുപ്പം 2.3 ശതമാനം വര്‍ധിച്ചു

 

ബെയ്ജിംഗ്: ചൈനയിലെ ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്-സിപിഐ) നവംബര്‍ മാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 2.3 ശതമാനം വര്‍ധിച്ചതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) വ്യക്തമാക്കി. ഒക്ടോബറില്‍ ഇത് 2.1 ശതമാനമായിരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് പണപ്പെരുപ്പം കണക്കാക്കുന്നത്.
ഇന്ധന-ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പത്തിന് ഇടയാക്കിയതെന്ന് എന്‍ബിഎസ്സിലെ സ്ഥിതിവിവര ശാസ്ത്രജ്ഞന്‍ ഷെങ് ഗോക്കിങ് അഭിപ്രായപ്പെട്ടു. പച്ചക്കറി വില കഴിഞ്ഞ മാസത്തേക്കാള്‍ 5.5 ശതമാനവും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 15.8 ശതമാനവുമാണ് വര്‍ധിച്ചത്.

പെട്രോള്‍, ഡീസല്‍, വാതകം, കല്‍ക്കരി, വെള്ളം, വൈദ്യുതി എന്നിവയുടെയെല്ലാം വില കഴിഞ്ഞ മാസം വര്‍ധിച്ചു. എന്നാല്‍ പഴവര്‍ഗങ്ങളുടെയും പന്നിയിറച്ചിയുടെയും വില ഒക്‌റ്റോബര്‍ മാസത്തേക്കാള്‍ യഥാക്രമം 2.2 ശതമാനവും 1.9 ശതമാനവും കുറഞ്ഞു. ശൈത്യകാലം ഓഫ് സീസണായതിനാല്‍ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞത് വിമാന യാത്രാനിരക്കിലും ഇടിവിന് കാരണമായി. 2016 ജനുവരി മുതല്‍ കൂടുതല്‍ ചരക്കുകളെയും സേവനങ്ങളെയും ഉള്‍പ്പെടുത്തി പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ചൈനയില്‍ സിപിഐ കണക്കാക്കുന്നത്.

Comments

comments

Categories: Slider, Top Stories