മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളുടെ എണ്ണം 170 ആക്കും: കാള്‍സണ്‍

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോട്ടലുകളുടെ എണ്ണം 170 ആക്കും: കാള്‍സണ്‍

കോയമ്പത്തൂര്‍: വിവിധ ബ്രാന്‍ഡുകളിലായി ഹോട്ടലുകള്‍ നടത്തുന്ന കാള്‍സണ്‍ റെസിഡൊര്‍ ഹോട്ടല്‍ ഗ്രൂപ്പ് വന്‍ വളര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ദക്ഷിണേന്ത്യയില്‍ നാല് മുതല്‍ അഞ്ച് വരെയടക്കം 30 പ്രോപ്പര്‍ട്ടികള്‍ കൂടി സ്വന്തമാക്കി 2020 ആകുമ്പോഴേക്ക് കമ്പനിയുടെ ഹോട്ടലുകളുടെ എണ്ണം 170ലേക്ക് ഉയര്‍ത്തുമെന്ന് കാള്‍സണ്‍ റെസിഡൊര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരിച്ചടിയില്‍ നിന്ന് കരകയറി വരുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിനായി നിക്ഷേപകരുമായി കമ്പനി ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ച വിജയിച്ചാല്‍ തന്ത്രപരമായ സ്ഥലങ്ങളില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും സ്ഥാപിക്കുമെന്ന് കാള്‍സണ്‍ റെസിഡൊര്‍ സൗത്ത് ഏഷ്യ സിഇഒ രാജ് റാണ വ്യക്തമാക്കി.
സൗത്ത് ഇന്ത്യയില്‍ 15 ഹോട്ടലുകളുള്ള കമ്പനി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ അഞ്ച് ഹോട്ടലുകള്‍ കൂടി ആരംഭിക്കും. കൂര്‍ഗ്, വിശാഖപട്ടണം, ഉദ്യോഗമണ്ഡലം, കുമാരപുരം എന്നീ സ്ഥലങ്ങളാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്കുപ്പെന്‍സി ലെവലില്‍ ദേശീയ ശരാശരിയേക്കാള്‍ മികച്ച പ്രകടനം നടത്തുന്ന കാള്‍സണ്‍ റെസിഡൊര്‍ മിഡ് സ്‌കെയില്‍ സൗകര്യമുള്ള കൂടുതല്‍ ഹോട്ടലുകളാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ ഹോട്ടല്‍ ആരംഭിക്കുന്നതിന് ഗൗരവമായ സമീപനമാണ് കമ്പനി കൈകൊള്ളുന്നത്. എന്നാല്‍, ലൊക്കേഷനും നിരക്കുമാണ് ഈ പദ്ധതി നീട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Branding