റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്: 4,000 കോടി സമാഹരണ പദ്ധതിയുമായി ബ്ലാക്ക്‌സ്റ്റോണ്‍

റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്: 4,000 കോടി സമാഹരണ പദ്ധതിയുമായി ബ്ലാക്ക്‌സ്റ്റോണ്‍

 

മുംബൈ: ഇന്ത്യയിലെ ആദ്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റിനൊരുങ്ങി ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ്. റെയ്റ്റ്‌സ് ലിറ്റിംഗിലൂടെ 600 മില്ല്യന്‍ ഡോളര്‍ സമാഹരിക്കാനാണ് ഗ്രൂപ്പ് പദ്ധതിട്ടിരിക്കുന്നത്.
റെയ്റ്റ് വിജയകരമായാല്‍ ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ നാഴികക്കല്ലാകുമെന്നാണ് വിദഗ്ധര്‍ വിലയിരുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ നിക്ഷേപത്തിനുള്ള അനുമതി നല്‍കിയതോടെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ച കമ്പനിയാണ് ബ്ലാക്ക്‌സ്റ്റോണ്‍. ഒരു പതിറ്റാണ്ടോളമായി വിപണിയിലുള്ള കമ്പനി 2011ലാണ് ആദ്യ ഇടപാട് നടത്തിയത്. അന്നുമതുതല്‍ ഇതുവരെ ഏകദേശം 30 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് പ്രോപ്പര്‍ട്ടികള്‍ കമ്പനിക്ക് ഇന്ത്യയിലുണ്ട്.
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപക ട്രസ്റ്റുകള്‍ ആരംഭിക്കാനുള്ള സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കിയത് മുതല്‍ ലിസ്റ്റിംഗിനുള്ള തയാറെപ്പിലാണ് ബ്ലാക്ക്‌സ്‌റ്റോണ്‍. റെയ്റ്റിനുള്ള ഘടനകള്‍ക്കടക്കം അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രിയായി നരേന്ദ്രമ മോദി അധികാരത്തിലേറിയ 2014 മുതല്‍ ഇതിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ല.
ബ്ലാക്കസ്‌റ്റോണ്‍ ഗ്രൂപ്പിന്റെ മുഖ്യ പങ്കാളിയായ എംബസി ഗ്രൂപ്പ് 2 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള 20 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് റെയ്റ്റ്‌സില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി സെബിക്ക് അപേക്ഷ നല്‍കിയിട്ടണ്ട്. ഇതില്‍ ബ്ലാക്ക്‌സ്‌റ്റോണിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികളുമുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് ബ്ലാക്ക്‌സ്റ്റോണ്‍ തയാറായില്ല. മൂലധന സമാഹരണത്തിന് കമ്പനി വിവിധ പോംവഴികള്‍ പരിശോധിച്ച് വരികയാണ്. റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റ് രൂപീകരിക്കലും ഇതിന്റെ ഭാഗമാണെന്നാണ് എംബസി ഗ്രൂപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
ഇന്ത്യയില്‍ വെസ്റ്റേണ്‍ രീതിയിലുള്ള ഓഫീസ് പാര്‍ക്കുകളില്‍ വന്‍ നിക്ഷേപം നടത്തി അതിലൂടെ ലഭിക്കുന്ന വാടകവരുമാനരീതിയാണ് ബ്ലാക്ക്‌സ്റ്റോണിനുള്ളത്. ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ കോര്‍പ്പറേഷന്‍, മൈക്രോസോഫ്റ്റ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് എന്നിവയാണ് ബ്ലാക്ക്‌സറ്റോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടികളിലുള്ള വാടക്കാര്‍.

Comments

comments

Categories: Branding