വിവാഹ സമ്മാനങ്ങള്‍ക്ക് കാഷ്‌ലെസ് ഓഫറുമായി ആമസോണ്‍

വിവാഹ സമ്മാനങ്ങള്‍ക്ക് കാഷ്‌ലെസ് ഓഫറുമായി ആമസോണ്‍

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണില്‍ പണരഹിത വെഡ്ഡിംഗ് സെലക്ഷന്‍ ഓഫര്‍ അവതരിപ്പിക്കുന്നു. ഇമെയില്‍ ഗിഫ്റ്റ് കാര്‍ഡുകളുടെയും സമ്മാനങ്ങളുടെയും വിപുലമായ ശേഖരമാണ് ഈ ഓഫറിനു കീഴില്‍ ആമസോണ്‍ ഒരുക്കിയിരിക്കുന്നത്.

മുപ്പതിലധികം ഡിസൈനുകളിലും മലയാളം, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങി 11 ഇന്ത്യന്‍ ഭാഷകളിലും ഗിഫ്റ്റ് കാര്‍ഡുകള്‍ ദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി അയക്കാവുന്നതാണ്. ദമ്പതിമാരുടെ സ്വഭാവ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഇ മെയില്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്. ഇമെയില്‍ വഴിയല്ലാതെ നേരിട്ടും ഗിഫ്റ്റ് കാര്‍ഡുകള്‍ അയക്കാവുന്നതാണ്. ആകര്‍ഷകമായ പാക്കറ്റിലും ഗിഫ്റ്റ് ബോക്‌സുകളിലും കവറുകളിലും കാര്‍ഡുകള്‍ അയക്കാന്‍ സാധിക്കുന്നു.

ഈ വിവാഹ സീസണില്‍ കാഷ്‌ലെസ് ഓഫറിന്റെ ഭാഗമായി വെഡ്ഡിംഗ് ഗിഫ്റ്റ് കാര്‍ഡ് മത്സരങ്ങളും ആമസോണ്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും മത്സരത്തില്‍ വിജയിക്കുന്ന ഭാഗ്യശാലിക്ക് 10,000 രൂപയും കൂടാതെ ദിവസവും 50 വിജയികള്‍ക്ക് 1000 രൂപ വീതവും സമ്മാനമായി ലഭിക്കും. ഡിസംബര്‍ 20നാണ് വിജയികളെ പ്രഖ്യാപിക്കുക.

Comments

comments

Categories: Branding