40 ശതമാനത്തോളം പേര്‍ എബിഎസി പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

40 ശതമാനത്തോളം പേര്‍ എബിഎസി പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്

 

മുംബൈ: നാല്‍പ്പത് ശതമാനത്തോളം പേര്‍ ഇതുവരെ അവരുടെ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന എബിഎസി (ആന്റി ബ്രൈബെറി, ആന്റി കറപ്ഷന്‍) പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 9, ലോക അഴിമതി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇവൈ ഇന്ത്യ നടത്തിയ സര്‍വെയുടെ ഫലമനുസരിച്ചാണ് ഇത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഴിമതിയും കൈകൂലിയും ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിഴ അടക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്നും സാമ്പത്തിക നഷ്ടവും വ്യക്തിഹത്യയും കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ലോകവ്യാപകമായി സാമ്പത്തിക വിപണി ദുര്‍ബലപ്പെടുത്തുന്നതിന് തുടര്‍ന്നും അഴിമതി കാരണമായേക്കാമെന്ന ആശങ്കയും ഇവൈ പങ്കുവെക്കുന്നു. അതേസമയം നോട്ട് അസാധുവാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്ത് കറന്‍സിയായി സൂക്ഷിക്കുന്ന കള്ളപ്പണം ഇല്ലാതാക്കുമെന്നും ഇത് അഴിമതി പോലുള്ള തെറ്റായ പ്രവണതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നും വിപണിയില്‍ പ്രതീക്ഷയുള്ളതായി ഇവൈ ഇന്ത്യ ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡെസ്പ്യൂട്ട് സര്‍വീസസ് മേധാവി അര്‍പീന്ദര്‍ സിംഗ് പറഞ്ഞു.

അതേസമയം അഴിമതിക്കെതിരെയുള്ള പ്രധാന കരുനീക്കങ്ങളിലൊന്നായ 2013ലെ അഴിമതി നിരോധന ഭേദഗതി ബില്ലിന് സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവൈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രാജ്യത്ത് അഴിമതി തടയുന്നതിനുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തി യുഎന്നിന്റെ അഴിമതി വിരുദ്ധ കണ്‍വെന്‍ഷനോടുള്ള ഇന്ത്യയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ് അഴിമതി നിരോധന ബില്ലിലെ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇവൈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy