ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: കവര്‍ഫോക്‌സ് യുബറുമായി സഹകരിക്കുന്നു

ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: കവര്‍ഫോക്‌സ് യുബറുമായി സഹകരിക്കുന്നു

മുംബൈ: ഇന്‍ഷുറന്‍സ് പോര്‍ട്ടലായ കവര്‍ഫോക്‌സ് ലോകത്തെ ഏറ്റവും വലിയ ആപ്പ്അധിഷ്ഠിത ടാകിസ് സേവനദാതാവായ യുബറുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഡ്രൈവേഴ്‌സ് റിവാര്‍ഡ് ഓറിയന്റഡ് പ്രോഗ്രാമായ യുബര്‍ ക്ലബിന്റെ ഭാഗമായി യുബര്‍ ഇന്ത്യയുടെ ഡ്രൈവര്‍ പാര്‍ട്‌നേഴ്‌സിന് ഇന്‍ഷുറന്‍സ് പോളിസി പര്‍ച്ചേസ്, കാര്‍ ഇന്‍ഷുറന്‍സ് സൊലൂഷന്‍ എന്നീ മേഖലകളില്‍ കവര്‍ഫോക്‌സ് സഹായമൊരുക്കും.

ഞങ്ങളുടെ ഡ്രൈവര്‍ പാര്‍ട്‌നേഴ്‌സ് കൂടുതല്‍ സമയവും റോഡുകളില്‍ ചെലവഴിക്കുന്നവരാണ്. അവരുടെ എല്ലാതരത്തിലുമുള്ള സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ പാര്‍ട്‌നര്‍ഷിപ് യുബര്‍ പ്ലാറ്റ്‌ഫോമിലെ ആയിരകണക്കിന് ഡ്രൈവറുമാര്‍ക്ക് പ്രയോജനകരമാകും. യുബര്‍ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയുടെ ജനറല്‍ മാനേജറായ ഭവിക് റാത്തോഡ് പറഞ്ഞു.

യുബര്‍ ആഗോളതലത്തില്‍ നടപ്പിലാക്കിയ മൊമെന്റം റിവാര്‍ഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമാണ് ഇന്ത്യയില്‍ നടപ്പിലാക്കുന്ന യൂബര്‍ക്ലബ് പ്രോഗ്രാം. ഇന്ത്യയില്‍ 11 സിറ്റികളില്‍ നിലവിലുള്ള കവര്‍ഫോക്‌സ് കാര്‍ ഇന്‍ഷുറന്‍സ് സര്‍വീസ് യുബര്‍ ഇന്ത്യയുടെ സേവനമുള്ള എല്ലാ സിറ്റികളിലേക്കും ഉടന്‍ വ്യാപിപ്പിക്കും.

കവര്‍ഫോക്‌സ് അതിന്റെ നിലവിലുള്ള ഇന്‍ഷുറന്‍സ് പാര്‍ട്‌നേഴ്‌സിനെ ഉപയോഗിച്ച് ഏല്ലാ വിഭാഗത്തിലും പെടുന്ന യുബര്‍ ഡ്രൈവേഴ്‌സിന് ഇന്‍ഷുറന്‍സ് പ്രീമിയം ഉറപ്പാക്കും. ഇന്‍ഷുറന്‍സും ക്ലെയിമുകളും സുഗമമാക്കുന്നതിന് വിദഗ്ധര്‍ ഉള്‍കൊള്ളുന്ന ഞങ്ങളുടെ ടീം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കും-കവര്‍ ഫോക്‌സിന്റെ സഹസ്ഥാപകനായ വരുണ്‍ ദുവ പറഞ്ഞു.

പുതിയ പാര്‍ട്‌നര്‍ഷിപ്പിലൂടെ യുബറിന് ഇന്‍ഷുറന്‍സ് പോളിസികളില്‍ കാര്യമായ ഡിസ്‌കൗണ്ട് ലഭ്യമാകും. യുബര്‍ ഡ്രൈവര്‍ക്ക് ഇന്‍ഷുറന്‍സിന് തുകയില്‍ നിലവിലെ മാര്‍ക്കറ്റ് വിലയേക്കാളും 30 ശതമാനം റിഡിസ്‌ക്കൗണ്ട് ലഭിക്കും. കവര്‍ഫോക്‌സ് ഒരോ മാസവും 25000 മുതല്‍ 30000 വരെ പോളിസികള്‍ കൈകാര്യം ചെയ്യാറുണ്ട് യുബറുമായുള്ള പുതിയ സഹകരണം 12 മാസത്തിനുള്ളില്‍ ഈ സംഖ്യ ഇരട്ടിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

175 കോടി രൂപ മൂല്യം വരുന്ന പ്രീമയമാണ് നിലവില്‍ കമ്പനിക്കുള്ളത.് 2017 ഡിസംബറോടെ ഇത് 400 കോടിയില്‍ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: Branding