മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി

ലക്‌നൗ : മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി. മുത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ വ്യക്തിനിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

മുത്തലാഖിലൂടെയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories