അണ്‍ബോക്‌സ് കാഷ് ഫ്രീ സെയില്‍: സ്‌നാപ്ഡീലിന്റെ വില്‍പ്പന വര്‍ധിച്ചു

അണ്‍ബോക്‌സ് കാഷ് ഫ്രീ സെയില്‍: സ്‌നാപ്ഡീലിന്റെ വില്‍പ്പന വര്‍ധിച്ചു

 

ന്യൂഡെല്‍ഹി: രണ്ടു ദിവസത്തെ അണ്‍ബോക്‌സ് കാഷ്ഫ്രീ സെയില്‍ കാലയളവില്‍ സ്‌നാപ്ഡീലിന്റെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവുണ്ടായതായി കമ്പനി വെളിപ്പെടുത്തി. നോട്ട് അസാധുവാക്കല്‍ നടപടിയെതുടര്‍ന്ന് രാജ്യത്ത് പണദൗര്‍ലഭ്യമനുഭവപ്പെട്ട സമയത്ത് 1000 വിഭാഗത്തിലായി 65 ദശലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ 80 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് അണ്‍ബോക്‌സ് കാഷ്ഫ്രീ സെയില്‍ വഴി സ്‌നാപ്ഡീല്‍ നല്‍കിയത്. സീറോ ഷിപ്പിംഗ് ചാര്‍്ജ്, ഫ്രീ എക്‌സ്പ്രസ് ഡെലിവറി, ദീര്‍ഘിപ്പിച്ച റിട്ടേണ്‍ പോളിസി സമയം എന്നീ സേവനങ്ങളും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കി.

ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലൂടെ മൊബീല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഉപഭോക്താക്കള്‍ ഏറ്റവുമധികം വാങ്ങിയത്. ഈ വിഭാഗത്തില്‍ നടന്ന 90 ശതമാനത്തിലധികം വില്‍പ്പനയും ഡിജിറ്റല്‍ പേമെന്റ് രീതിയിലായിരുന്നു. ഗൃഹോപകരണങ്ങള്‍, ട്രിറ്റോണ്‍ പോലുള്ള വലിയ അപ്ലൈന്‍സുകള്‍ എന്നിവയുടെ വിഭാഗത്തില്‍ 75 ശതമാനത്തിലധികവും ഫാഷന്‍, അസസറീസ് വിഭാഗത്തില്‍ 60 ശതമാനത്തിലധികവും ഡിജിറ്റല്‍ പേമെന്റ് വഴിയാണ് പൂര്‍ത്തിയായത്. ഡിജിറ്റല്‍ ഇടപാടുകളില്‍ രാജ്യത്തെ ചെറിയ നഗരങ്ങളുടെയും സജീവ പങ്കാളിത്വമുണ്ടായതായി കമ്പനി സൗക്ഷ്യപ്പെടുത്തുന്നു. സ്‌നാപ്ഡീലിനു ലഭിച്ച് ഓഡറുകളില്‍ 90 ശതമാനവും ചെറിയ നഗരങ്ങളില്‍ നിന്നാണ്.

Comments

comments

Categories: Branding