സമിഡയറക്റ്റിന്റെ മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയില്‍

സമിഡയറക്റ്റിന്റെ മഗ്നീഷ്യം എഫര്‍വെസന്റ്  വിപണിയില്‍

കൊച്ചി: സമിഡയറക്റ്റിന്റെ പോഷകസമ്പുഷ്ടമായ, മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയിലെത്തി. മനുഷ്യ ശരീരത്തിലെ 300, എന്‍സൈം റിയാക്ഷനുകളില്‍ മഗ്നീഷ്യം നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

രക്തത്തിലെ പോഷകങ്ങള്‍ നിലനിര്‍ത്തുന്നത് മഗ്നീഷ്യമാണ്. പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതും മഗ്നീഷ്യമാണ്. വിഷാദം, ഉല്‍ക്കണ്ഠ, ക്ഷോഭം, മാനസിക സംഘര്‍ഷം എന്നിവയൊക്കെ ലഘൂകരിക്കാന്‍ മഗ്നീഷ്യം സഹായകമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സമി ലാബ്‌സിന്റെ ഭാഗമായ സമിഡയറക്ട് മഗ്നീഷ്യം എഫര്‍വെസന്റ് വിപണിയിലെത്തിക്കുന്നത്.

മസിലുകളുടേയും ഞരമ്പുകളുടേയും പ്രവര്‍ത്തനം ഇത് സാധാരണ നിലയിലാക്കുമെന്ന് കമ്പനി അറിയിച്ചു. ഹൃദയ സ്പന്ദനത്തിന് സ്ഥിരത ലഭ്യമാക്കും. കാത്സ്യം വലിച്ചെടുത്ത് അസ്ഥികള്‍ക്ക് കരുത്തു നല്‍കുമെന്നും കമ്പനി
വ്യക്തമാക്കി. മൊത്തത്തില്‍ ശക്തമായ രോഗപ്രതിരോധശേഷി ആണ് മഗ്നീഷ്യം എഫര്‍വെസന്റ് ഉറപ്പു നല്‍കുന്നത്.
ഫിസിഷന്റെ നിര്‍ദ്ദേശപ്രകാരം പ്രഭാതഭക്ഷണത്തിനോ അത്താഴത്തിനോ ശേഷം ഒന്നോ രണ്ടോ ഗുളികകള്‍ കഴിച്ചാല്‍ മതി. ഗുളികകള്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് കലക്കി, രുചികരമായ ആരോഗ്യ പാനീയമാക്കി കുടിക്കുകയുമാവാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

രോഗലക്ഷണങ്ങള്‍ കൊണ്ടുമാത്രം തിരിച്ചറിയാന്‍ കഴിയുന്ന മഗ്നീഷ്യത്തിന്റെ കുറവ് നികത്താന്‍ മഗ്നീഷ്യം എഫര്‍വെസന്റ് തികച്ചും പര്യാപ്തമാണെന്ന് സമി ഡയറക്റ്റ് സ്ഥാപകനും മലയാളിയുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു.

ഇന്ത്യയിലും മലേഷ്യയിലുമായി 3 ലക്ഷം വിതരണക്കാരാണ് സമിക്കുള്ളത്. അടുത്ത 12 മാസത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റ്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

Comments

comments

Categories: Branding