പേടിഎം എന്നാല്‍ പേ റ്റു മോദി: രാഹുല്‍ ഗാന്ധി

പേടിഎം എന്നാല്‍ പേ റ്റു മോദി: രാഹുല്‍ ഗാന്ധി

 

ന്യൂഡെല്‍ഹി: റോം കത്തുമ്പോള്‍ വീണ വായിച്ച നീരോ ചക്രവര്‍ത്തിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രധാനമന്ത്രി അസാധുവാക്കിയത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ചുരുക്കം ചില കമ്പനികളായ പേടിഎമ്മിനെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്നും രാഹുല്‍ പറഞ്ഞു.

നവംബര്‍ 8ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് ഇവാലറ്റ് കമ്പനികള്‍ക്ക് വലിയ നേട്ടം കൈവന്നിരുന്നു. കറന്‍സി രഹതി പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന പേടിഎമ്മിന്റെ ഇടപാടുകളില്‍ വന്‍കുതിപ്പാണുണ്ടായത്.

നോട്ട് രഹിത സമ്പദ് വ്യവസ്ഥയ്ക്ക് പിന്നിലുള്ള ആശയം വളരെ ചുരുക്കം ചിലര്‍ക്ക് പണരഹിത ഇടപാടുകളുടെ പരമാവധി നേട്ടം കൈവരുകയെന്നതാണെന്നും ഇത് രാജ്യത്തെ തകര്‍ക്കുന്ന രീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പേടിഎം എന്നത് യഥാര്‍ത്ഥത്തില്‍ പേ റ്റു മോദി എന്നതാണെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ചില കോര്‍പ്പറേറ്റുകളുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

നോട്ട് അസാധുവാക്കല്‍ ഒരിക്കലും ഒരു ധീരമായ തീരുമാനമല്ല. അത് ശുദ്ധ മണ്ടത്തരമാണ്. പാവപ്പെട്ടവരെയും കര്‍ഷകരെയും ദിവസവേതനക്കാരെയും അത് തകര്‍ത്തു-രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Comments

comments

Categories: Politics

Related Articles