Archive

Back to homepage
Branding

കോള്‍ ഡ്രോപ്: വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ട്രായ്

  ന്യൂ ഡെല്‍ഹി : റിലയന്‍സ് ജിയോയില്‍നിന്ന് എയര്‍ടെല്‍, വോഡഫോണ്‍ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ഫോണ്‍വിളി മുറിയുന്നത് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പ്രതിനിധികളുടെ യോഗം ഉടന്‍ വിളിക്കുമെന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍എസ് ശര്‍മ.

Business & Economy

രാജ്യത്തെ ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ 22.7 ശതമാനം വര്‍ധന

  ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം രാജ്യത്തെ ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ 22.7 ശതമാനം വര്‍ധനവുണ്ടായതായി ആഗോള വ്യോമയാന അസോസിയേഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്‌റ്റോബറില്‍ ആഭ്യന്തര ആവശ്യകത 5.6 ശതമാനം വര്‍ധിച്ചതായും ഇന്റര്‍നാഷണല്‍

Branding

അപസ്മാര മരുന്നിന് അമിതവില; പിഫൈസര്‍ക്ക് 106 മില്യണ്‍ ഡോളര്‍ പിഴ

  ലണ്ടന്‍ : അപസ്മാര മരുന്നിന് അമിത വില ഈടാക്കിയതിന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പിഫൈസറിന് ബ്രിട്ടീഷ് ഏജന്‍സി 84.2 മില്യണ്‍ പൗണ്ട് (106 മില്യണ്‍ ഡോളര്‍) പിഴ ചുമത്തി. ഇതുകൂടാതെ വിതരണക്കാരായ ഫ്‌ളിന്‍ ഫാര്‍മയ്ക്ക് 5.2 മില്യണ്‍ പൗണ്ടും (6.55

Business & Economy

ദേശീയ വ്യാവസായിക ഇടനാഴികള്‍ക്ക് 1,584 കോടി കൂടി അനുവദിച്ചു

ന്യൂഡെല്‍ഹി: ദേശീയ വ്യാവസായിക ഇടനാഴികള്‍ വികസിപ്പിക്കുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന് (നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് & ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്) 1,584 കോടി രൂപയുടെ അധിക തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് തുക അനുവദിച്ചത്.

Branding Trending

മന്‍ കി ബാത്തിലൂടെ ഓള്‍ ഇന്ത്യ റേഡിയോ 4.78 കോടി രൂപ പരസ്യ വരുമാനം നേടി

  ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്ത്’ മികച്ച പരസ്യ വരുമാനം നേടിയതായി കേന്ദ്ര സര്‍ക്കാര്‍. 2015-2016 കാലയളവില്‍ ‘മന്‍ കി ബാത്തി’ലൂടെ ഓള്‍ ഇന്ത്യ റേഡിയോ 4.78 കോടി രൂപയുടെ പരസ്യവരുമാനം നേടിയതായാണ് റിപ്പോര്‍ട്ട്. വാര്‍ത്താവിതരണ

Tech

ബഹിരാകാശ സാങ്കേതിക വിദ്യ: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സഹകരണ ഉടമ്പടി മന്ത്രിസഭ അംഗീകരിച്ചു

  ന്യൂഡെല്‍ഹി: ബഹിരാകാശ സാങ്കേതിക വിദ്യകള്‍ സമാധാനപരമായി ഉപയോഗപ്പെടുത്തുന്നതില്‍ സഹകരണമുറപ്പിക്കുന്നതിനു വേണ്ടിയുള്ള ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഉടമ്പടി കേന്ദ്ര മന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. വിദ്യാഭ്യാസം, കാര്‍ഷികം, കാലാവസ്ഥ പ്രവചനം, ടെലികമ്യൂണിക്കേഷന്‍, ആരോഗ്യം, ശുചിത്വം, നഗരവല്‍ക്കരണം, റിസോഴ്‌സ് മാപ്പിംഗ് നാവിഗേഷന്‍, റിമോട്ട് സെന്‍സിംഗ് തുടങ്ങി

Editorial

നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍

കള്ളപ്പണത്തിനെതിരെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയം പ്രാവര്‍ത്തികമായിട്ട് ഇന്നലത്തേക്ക് ഒരു മാസം തികഞ്ഞു. നവംബര്‍ എട്ടിന് രാത്രി ആയിരുന്നു ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന

Branding Slider

അണുബാധ കുറയ്ക്കുന്നതില്‍ ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം

കൊച്ചി: അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് മരുന്നുകള്‍ വിവേചനപരമായി ഉപയോഗിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യവകുപ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കിയ സെപ്‌സിസ് മാനേജ്‌മെന്റ് പദ്ധതി വിജയകരമായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തത്തിലുള്ള അണുബാധ ചുരുങ്ങിയ സമയത്തിനകം കണ്ടെത്തി അനുയോജ്യമായ ആന്റിബയോട്ടിക്

Politics

ദേശീയ വികാരം കാത്തുസൂക്ഷിക്കണം: പി ടി തോമസ്

കൊച്ചി: ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ക്കു പ്രാധാന്യം നല്‍കണമെന്ന് പി ടി തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ സായുധസേനാ പതാകദിനാചരണത്തിന്റെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും കളക്റ്ററേറ്റ് സ്പാര്‍ക്ക് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എഡിഎം സി കെ പ്രകാശ് അധ്യക്ഷനായിരുന്നു.

Slider Top Stories

ജേക്കബ് തോമസിനെതിരായ ഹര്‍ജി കോടതി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള ഹൈക്കോടതി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കോളെജില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച

Politics

പേടിഎം എന്നാല്‍ പേ റ്റു മോദി: രാഹുല്‍ ഗാന്ധി

  ന്യൂഡെല്‍ഹി: റോം കത്തുമ്പോള്‍ വീണ വായിച്ച നീരോ ചക്രവര്‍ത്തിയോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രധാനമന്ത്രി അസാധുവാക്കിയത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ചുരുക്കം ചില കമ്പനികളായ പേടിഎമ്മിനെപ്പോലുള്ളവര്‍ക്ക്

Sports

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് ആരാധകര്‍

  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ കുതിപ്പില്‍ നിര്‍ണായക സാന്നിധ്യമാകുന്നത് ലക്ഷക്കണക്കിന് വരുന്ന ആരാധക പിന്തുണ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ മറ്റേത് ടീമുകളെയും ബഹുദൂരം പിന്നിലാക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ബലം. ഇത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ

Sports Trending

ആരാധകരുടെ മോശം പെരുമാറ്റം: ലോകകപ്പ് പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടമാകാന്‍ സാധ്യത

  മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട് മത്സരത്തിന് ശേഷം ആരാധകരില്‍ നിന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 ലോകപ്പിന്റെ പ്രധാന മത്സരങ്ങളുടെ

Slider Top Stories

വിദേശ കമ്പനികളെ നേരിടാന്‍ സര്‍ക്കാര്‍ സഹായം തേടി ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും

  ബെംഗളൂരു: ദേശീയകമ്പനികളെ കൂടുതല്‍ തുണയ്ക്കുന്ന നയങ്ങള്‍ വേളമെന്ന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബെന്‍സാലും ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല യുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാളും. ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് ഈ കമ്പനികളുടെ മുഖ്യ എതിരാളികളായ ആമസോണിനെയും,

Slider Top Stories

കൊച്ചി മെട്രോയ്ക്ക് ഡിഎസ്ഒ അനുമതി

കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയ്ല്‍വേ ഡിസൈന്‍ ആന്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (ഡിഎസ്ഒ) അനുമതി ലഭിച്ചു. മെട്രോ റെയ്ല്‍ലിന്റെ പരീക്ഷണ ഓട്ടത്തില്‍ പോരായ്മകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണിത്. ഇതോടെ റെയ്ല്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്താനാകും. സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയായ

Slider Top Stories

തെരഞ്ഞെടുപ്പിലിറങ്ങാത്ത പാര്‍ട്ടികളുടെ അംഗീകാരം ഒഴിവാക്കും: തെരഞ്ഞെടുപ്പ് കമ്മീഷന്‍

  ന്യൂഡല്‍ഹി: രാജ്യത്തെ 400ല്‍ അധികം വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പ് പോലും അഭിമുഖീകരിച്ചിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗങ്ങളിലൊന്നായി ഈ രാഷ്ട്രീയ പാര്‍ട്ടികളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസിം സെയ്ദി അഭിപ്രായപ്പെട്ടു.

Slider Top Stories

സഹകരണ ബാങ്ക് പ്രതിസന്ധി: കേരളം സുപ്രീം കോടതിയെ സമീപിക്കും

  തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ശനിയാഴ്ച്ച തോമസ് ഐസക് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍

Slider Top Stories

ഹരിത കേരളം പദ്ധതിക്ക് തുടക്കം: കാര്‍ഷിക കേരളം തിരിച്ചുപിടിക്കണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹരിത കേരളം പദ്ധതി പാറശാല കൊല്ലയില്‍ പഞ്ചായത്തിലെ കളത്തറയ്ക്കല്‍ പാടശേഖരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഷ്ടപ്പെട്ട കാര്‍ഷിക കേരളം തിരിച്ചുപിടിക്കാന്‍ ഹരിത കേരളം പദ്ധതിയിലൂടെ

Slider Top Stories

നോട്ട് അസാധുവാക്കിയിട്ട് ഒരുമാസം: കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് മോദി

  ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ പണപ്രതിസന്ധി ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന ഇന്ത്യയിലെ ഗ്രാമീണര്‍ക്കും കൂലിപ്പണിക്കാര്‍ക്കമാണ് ഈ നയത്തിന്റെ പ്രയോജനം ലഭിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഒരുമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്യ പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ചും ജനങ്ങള്‍ക്കുണ്ടായ

Slider Top Stories

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹാബാദ് ഹൈക്കോടതി

ലക്‌നൗ : മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി. മുത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ വ്യക്തിനിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ്