മൈക്രോമാക്‌സിന്റെ വില്‍പ്പനയില്‍ ഇടിവ്

മൈക്രോമാക്‌സിന്റെ  വില്‍പ്പനയില്‍ ഇടിവ്

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ആഭ്യന്തര മൊബീല്‍ ഹാന്റ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ വില്‍പ്പന 30 ശതമാനം ഇടിഞ്ഞു.
മൊത്തത്തിലുള്ള മൊബീല്‍ഫോണ്‍ വിപണനത്തില്‍ കമ്പനിയുടെ സാന്നിധ്യം വളരെ കുറവായിരുന്നുവെന്ന് മൈക്രോമാക്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശുഭജിത്ത് സെന്‍ പറഞ്ഞു. ഇ-കൊമേഴ്‌സ് ചാനലിലൂടെയാണ് മൊബീല്‍ വില്‍പ്പന ഏറെയും നടന്നത്. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ കാഷ് ഓണ്‍ ഡെലിവറി കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തശേഷം സംസാരിക്കുകയായിരുന്നു സെന്‍.
കഴിഞ്ഞ ഏതാനും ആഴ്ചകളായി മൈക്രോമാക്‌സിന്റെ വിതരണക്കാരുടെ വില്‍പ്പനയില്‍ 15-18 ശതമാനം ഇടിവു സംഭവിച്ചു. നിലവിലെ സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും 2017ന്റെ തുടക്കത്തില്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു. നവംബറില്‍ ഇ-കൊമേഴ്‌സ് ചാനലിലൂടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 18 ശതമാനം കുറവുണ്ടായെന്ന് ഗവേഷണ ഏജന്‍സിയായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കിയിരുന്നു. ഫെസ്റ്റിവല്‍ സീസണിലെ ഓഫറുകളുടെ ഭാഗമായി ഒക്‌റ്റോബറില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായതിനു ശേഷം കഴിഞ്ഞമാസം മാത്രം സ്മാര്‍ട്ട്‌ഫോണുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 34 ശതമാനം ഇടിവാണുണ്ടായത്.

Comments

comments

Categories: Branding