വിനോദസഞ്ചാരവികസനത്തില്‍ മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് സുപ്രധാന പങ്ക്: ടൂറിസം മന്ത്രി

വിനോദസഞ്ചാരവികസനത്തില്‍ മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് സുപ്രധാന പങ്ക്: ടൂറിസം മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും തിരഞ്ഞെടുക്കാനായി തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവന്റസിന്റെ മെട്രോ ഫുഡ് അവാര്‍ഡ്സ്-2016 അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബുധനാഴ്ച്ച മസ്‌കറ്റ് ഹോട്ടലില്‍ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന വിഭാഗം എന്ന നിലയില്‍ ടൂറിസം മേഖലയില്‍ നൂതന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു പ്രസ്താവിച്ചു. മികച്ച ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തീര്‍ച്ചയായും ടൂറിസം മേഖലയെ വളരാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണെന്ന് കൂട്ടിച്ചേര്‍ത്തു .
ചടങ്ങില്‍ ആധ്യക്ഷത വഹിച്ചുസംസാരിച്ച കെ മുരളീധരന്‍ എംഎല്‍എ, മുന്‍കാലങ്ങളില്‍ കൃഷിയായിരുന്നു കേരളത്തിന്റെ മുഖ്യവരുമാന മാര്‍ഗ്ഗമെങ്കില്‍, ഇപ്പോള്‍ അത് ടൂറിസം ആയിമാറിയിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. നമുക്ക് ഒരു സ്വയംപര്യാപ്ത സംസ്ഥാനമായി മാറേണ്ട ആവശ്യകതവന്നിരിക്കുന്നു. അതിനു വരുംകാലങ്ങളില്‍ നമുക്ക് വഴിയൊരുക്കാന്‍ പോകുന്നത് ടൂറിസംമേഖലയാണ്- കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ‘വൃത്തിയും നല്ല പെരുമാറ്റവും നല്ല ഭക്ഷണവും വിളമ്പുന്ന ഹോട്ടലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ടൂറിസംമേഖലയില്‍ മികവ്കാട്ടാനാകൂ-അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

ഏറ്റവും മികച്ച റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും തെരഞ്ഞെടുത്തത് അവിടെ നിന്നുള്ള ഭക്ഷണം കഴിച്ചുകൊണ്ട്തന്നെയായിരുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. കേരളസംസ്ഥാനം മുഴുവനായിതന്നെ ഒരു ടൂറിസം കേന്ദ്രമാണ്. കടല്‍ത്തീരങ്ങളും കായലുകളും ജലാശയനങ്ങളുമടങ്ങുന്ന ഒരു മഹത്തായ ടൂറിസ്റ്റ്‌കേന്ദ്രം. ആ ടൂറിസംകേന്ദ്രം മാലിന്യമുക്തമായിമാറേണ്ടത് നമ്മുടെ ആവശ്യമാണ്. നമുക്ക് നമ്മുടെ ടൂറിസം കേന്ദ്രങ്ങളെ പരസ്യം ചെയ്യണമെങ്കില്‍ അവിടെയെല്ലാം വൃത്തിയുണ്ടായിരിക്കുക എന്നുള്ളത് അത്യാവശ്യമായ കാര്യമാണ്. അതുമാത്രമല്ല നല്ല സൗകര്യങ്ങളും നല്ല ഭക്ഷണങ്ങളും മിതമായ നിരക്കില്‍ നല്‍കുന്ന ഹോട്ടലുകളും നമുക്ക് വേണം, അവാര്‍ഡ്ദാന ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ച ഫിഷറീസ് മന്ത്രി-മെഴ്സികുട്ടിയമ്മ പറഞ്ഞു.

തുടര്‍ന്നു മെട്രോ ഫുഡ് അവാര്‍ഡ്സ് 2016ന്റെ സ്റ്റാര്‍ഹോട്ടല്‍ വിഭാഗത്തിലുള്ള ജേതാക്കള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും റെസ്റ്റോറന്റ് വിഭാഗത്തിലുള്ള ജേതാക്കള്‍ക്കു മന്ത്രി മേഴ്സികുട്ടി അമ്മയും അവാര്‍ഡുകള്‍ വിതരണംചെയ്തു.

Comments

comments

Categories: Branding