ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഇനി ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ബ്രാന്‍ഡ് അംബാസഡര്‍

ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഇനി ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ബ്രാന്‍ഡ് അംബാസഡര്‍

 

കൊച്ചി: ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരന്‍ ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണിയുെട ബ്രാന്‍ഡ് അംബാസഡറായി നിയമിതനായി. രുചികരമായ വിഭവങ്ങളുമായി യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുകയും, 6-ാം വയസില്‍ തന്റെ സ്വന്തം പേരില്‍ കിച്ചാ ട്യൂബെന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്ത കിച്ച അമേരിക്കയിലെ എലന്‍ ഷോയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പരിപാടി അവതരിപ്പിച്ച് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച മിടുക്കനാണ്.

കൊച്ചുമിടുക്കനായ കിച്ചയെ ബ്രാന്‍ഡ് അംബാസഡറാക്കിക്കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണി, ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു രുചി വിപ്ലവത്തിനുതന്നെ തുടക്കം കുറിച്ചിരിക്കുകയാണ്. കൊതിയൂറുന്ന വിഭവങ്ങളുമായി മലയാളിയുടെ ഭക്ഷണ മേശകളില്‍ ഇതിനകം തന്നെ സ്ഥിരപ്രതിഷ്ഠ നേടിയ ഡബിള്‍ ഹോഴ്‌സ് ഇപ്പോള്‍ സ്‌നാക്‌സ് പ്രേമികള്‍ക്കായി മാസ്മരികമായ രുചികളില്‍ സ്‌നാക്കുകളുടെ ഒരു വന്‍ നിരതന്നെ വിപണിയില്‍ എത്തിക്കുന്നു.

കസവ ചിപ്‌സ് (കപ്പ ഉപ്പേരി), പോട്ടറ്റോ ചിപ്‌സ്, ചോക്കോ ബൈറ്റ്‌സ്, വനില ബൈറ്റ്‌സ്, സ്‌ട്രോബറി ബൈറ്റ്‌സ്, പീനട്ട് കാന്ഡി, പീനട്ട് മസാല തുടങ്ങി സ്വാദിഷ്ടവും, ഗുണമേന്മാ സമ്പുഷ്ടവുമായ മറ്റനവധി സ്‌നാക്കുകളാണ് കേരളത്തിന്റെ തനത് രുചിയേറുന്ന നേന്ത്രക്കായ ഉപ്പേരിക്കൊപ്പം ഡബിള്‍ ഹോഴ്‌സ് പുതിയതായി വിപണിയില്‍ എത്തിക്കുന്നത്. ഉത്സവ വേളകളിലും ഒഴിവു സമയങ്ങളിലും യാത്രകളിലും വീട്ടിലെയോ ഓഫീസിലെയോ വിശേഷാവസരങ്ങളിലും ഏതു പ്രായത്തിലുള്ളവര്‍ക്കും മനം നിറയെ ആസ്വദിക്കാന്‍ സാധിക്കുന്നവിധം രുചികരവും ആരോഗ്യകരവുമാണ് ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണി.

ഉന്നത നിലവാരമുള്ള ഹൈജീനിക് ഫാക്റ്ററിയില്‍ കൈതൊടാതെ പ്രോസസ് ചെയ്ത്, ആധുനിക മെഷീനറിയുടെ സഹായത്തോടെ തയ്യാറാക്കുന്നവയാണ് ഡബിള്‍ ഹോഴ്‌സിന്റെ ഈ സ്‌നാക്കുകളും മറ്റ് ഭക്ഷ്യ വിഭവങ്ങളും. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതു മുതല്‍ അവ സംസ്‌ക്കരിക്കുകയും, പായ്ക്ക് ചെയ്യുകയും ഉപഭോക്താക്കളില്‍ എത്തിക്കുകയും ചെയ്യുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉന്നത ഗുണമേന്മയും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയും ഡബിള്‍ ഹോഴ്‌സ് ഉറപ്പാക്കുന്നു.

ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ചയെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്ത വിവരം എറണാകുളത്ത് വച്ചു നടന്ന പത്ര സമ്മേളനത്തില്‍ മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയക്റ്റര്‍ വിനോദ് മഞ്ഞില, ജനറല്‍ മാനേജര്‍-മാര്‍ക്കറ്റിഗ് സുനില്‍ പി. കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഔദ്യോഗികമായി അറിയിച്ചു.

ഡബിള്‍ ഹോഴ്‌സിന് ഭക്ഷ്യ വിപണിയില്‍ അരനൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമാണുള്ളത്. കേരളത്തിലെ ആദ്യത്തെ ISO 900:2000 സര്‍ട്ടിഫിക്കറ്റ് നേടിയ അരിമില്‍ ഉടമകളായ മഞ്ഞിലാസാണ് കേരള വിപണിയില്‍ ആദ്യമായി സോര്‍ട്ടെക്‌സ് റൈസ്, സ്റ്റോണ്‍ലെസ് റൈസ് ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചത്. രുചിയുടേയും ഗുണമേന്മയുടേയും കാര്യത്തില്‍ ഇപ്പോഴും കലര്‍പ്പില്ലാത്ത ശൈലി പിന്‍തുടരുന്ന ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണിക്കൊപ്പം റെഡി-ടു-ഈറ്റ് ശ്രേണിയില്‍ മറ്റ് നിരവധി പലഹാരങ്ങളും വിപണിയില്‍ എത്തി്ക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച, കൊതിയൂറുന്ന സ്‌നാക്‌സുകള്‍ എന്നീ രണ്ട് മിന്നും താരങ്ങളെ ഒരേ സമയം രുചി വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് പുതിയൊരു കുതിപ്പാണ് ഡബിള്‍ ഹോഴ്‌സ് ലക്ഷ്യമിടുന്നത്. ബ്രാന്‍ഡ് അംബാസഡറായി കിച്ച എത്തുന്നതോടെ ഡബിള്‍ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണിക്ക് യുവജനങ്ങളുടെ ഇടയിലേയ്ക്ക് കൂടുതല്‍ മികച്ച രീതിയില്‍ കടന്നുചെല്ലാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Comments

comments

Categories: Branding, Trending