സഹകരണ ബാങ്ക് പ്രതിസന്ധി: കേരളം സുപ്രീം കോടതിയെ സമീപിക്കും

സഹകരണ ബാങ്ക് പ്രതിസന്ധി:  കേരളം സുപ്രീം കോടതിയെ സമീപിക്കും

 

തിരുവനന്തപുരം : സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ശനിയാഴ്ച്ച തോമസ് ഐസക് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഈ കൂടിക്കാഴ്ചയില്‍ വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുമായി ഇനി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നില്ല. ഇനി സമയം അനുവദിച്ചാലും കൂടിക്കാഴ്ച നടത്തുന്നതില്‍ അര്‍ത്ഥമില്ല. ചര്‍ച്ചയ്ക്ക് സമയമില്ലെന്ന് പ്രധാനമന്ത്രി പറയുന്നതില്‍നിന്ന് ലക്ഷ്യം വ്യക്തമാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പലതവണ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്നും സംസ്ഥാന ധനമന്ത്രി കുറ്റപ്പെടുത്തി.

Comments

comments

Categories: Slider, Top Stories