ബഹിരാകാശ സാങ്കേതിക വിദ്യ: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സഹകരണ ഉടമ്പടി മന്ത്രിസഭ അംഗീകരിച്ചു

ബഹിരാകാശ സാങ്കേതിക വിദ്യ:  ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സഹകരണ ഉടമ്പടി മന്ത്രിസഭ അംഗീകരിച്ചു

 

ന്യൂഡെല്‍ഹി: ബഹിരാകാശ സാങ്കേതിക വിദ്യകള്‍ സമാധാനപരമായി ഉപയോഗപ്പെടുത്തുന്നതില്‍ സഹകരണമുറപ്പിക്കുന്നതിനു വേണ്ടിയുള്ള ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഉടമ്പടി കേന്ദ്ര മന്ത്രിസഭ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. വിദ്യാഭ്യാസം, കാര്‍ഷികം, കാലാവസ്ഥ പ്രവചനം, ടെലികമ്യൂണിക്കേഷന്‍, ആരോഗ്യം, ശുചിത്വം, നഗരവല്‍ക്കരണം, റിസോഴ്‌സ് മാപ്പിംഗ് നാവിഗേഷന്‍, റിമോട്ട് സെന്‍സിംഗ് തുടങ്ങി വിവിധ മേഖലകളില്‍ ബഹിരാകാശ സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തുന്നതിനും പരസ്പരം പങ്കുവെക്കുന്നതിനുമാണ് ധാരണാപത്രം തായാറാക്കിയിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രിസഭ അറിയിച്ചു.

അഫ്ഗാനിസ്ഥാനില ബഹിരാകാശ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഉടമ്പടി ഗുണം ചെയ്യും. ഈ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതില്‍ കരാര്‍ പങ്കുവഹിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ഉടമ്പടിയിലൂടെ അഫ്ഗാനിസ്ഥാനിലെ സ്‌പേസ്, കമ്യൂണിക്കേഷന്‍ രംഗത്തേക്ക് ചുവടുവെക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതുകൂടാതെ ഇരു രാജ്യങ്ങളിലെയും ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിലെ ഹൈ-ടെക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഉടമ്പടി വഴിയൊരുക്കും.

Comments

comments

Categories: Tech