ജേക്കബ് തോമസിനെതിരായ ഹര്‍ജി കോടതി തള്ളി

ജേക്കബ് തോമസിനെതിരായ ഹര്‍ജി കോടതി തള്ളി

കൊച്ചി: വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള ഹൈക്കോടതി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ കോളെജില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കടതി തള്ളി. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍ ആയിരിക്കെ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ശമ്പളം സ്വീകരിച്ച് ജോലി ചെയ്ത കേസില്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നായിരുന്നു ആരോപണം. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂറാണ് ആരോപണമുന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്.

കേസെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് കോടതി വിലയിരുത്തി.

Comments

comments

Categories: Slider, Top Stories