ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ഗൗതമി

ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയോട് ഗൗതമി

 

ന്യൂഡെല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നടി ഗൗതമി ആവശ്യപ്പെട്ടു. തന്റെ ബ്ലോഗിലൂടെ പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് ജയയുടെ ആശുപത്രിവാസവും മരണവും സംബന്ധിച്ചുള്ള ദുരൂഹതകള്‍ നീക്കാന്‍ നടപടി വേണമെന്ന് ഗൗതമി ആവശ്യപ്പെട്ടത്. ‘ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്’ എന്ന പേരിലാണ് ഗൗതമി കത്തെഴുതിയിട്ടുള്ളത്.

75 ദിവസത്തോളം നീണ്ടു നിന്ന ആശുപത്രി വാസത്തിനിടെ ജയയെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. അപ്പോളോ ആശുപത്രിയുടെ വല്ലപ്പോഴുമുള്ള മെഡിക്കല്‍ ബുള്ളറ്റിലൂടെ മാത്രമാണ് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച് അറിഞ്ഞത്. അസുഖത്തെ കുറിച്ചും അവ്യക്തതകള്‍ നിലനിന്നിരുന്നു. ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായതായി വരുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം ജോലിയില്‍ തിരിച്ചെത്തുമെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയായിരുന്നു പൊടുന്നതെ ഹൃദയ സ്തംഭനത്തിന്റെ വാര്‍ത്ത വന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ കാര്യത്തില്‍ എന്തിനായിരുന്നു ഈ രഹസ്യാത്മകതയെന്നും ആരാണ് ചികിത്സാ കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ഗൗതമി ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോകരുതെന്നും തന്റെ ഉത്കണ്ഠയാണ് പ്രധാനമന്ത്രിയുമായി പങ്കുവെക്കുന്നതെന്നും ഗൗതമി പറയുന്നു.

Comments

comments

Categories: Slider, Top Stories

Related Articles