കൊച്ചി മെട്രോയ്ക്ക് ഡിഎസ്ഒ അനുമതി

കൊച്ചി മെട്രോയ്ക്ക് ഡിഎസ്ഒ അനുമതി

കൊച്ചി : കൊച്ചി മെട്രോയ്ക്ക് റെയ്ല്‍വേ ഡിസൈന്‍ ആന്‍ഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (ഡിഎസ്ഒ) അനുമതി ലഭിച്ചു. മെട്രോ റെയ്ല്‍ലിന്റെ പരീക്ഷണ ഓട്ടത്തില്‍ പോരായ്മകള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റാണിത്. ഇതോടെ റെയ്ല്‍വേ സുരക്ഷാ കമ്മീഷണറുടെ പരിശോധന നടത്താനാകും. സ്‌റ്റേഷനുകള്‍ ഉള്‍പ്പടെയുള്ളവയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷം സുരക്ഷാ കമ്മീഷണര്‍ പരിശോധനയ്‌ക്കെത്തും. സുരക്ഷാ കമ്മീഷണറും ഓകെ പറഞ്ഞാല്‍ സര്‍വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാം. വിഷുവിന് മുമ്പ് ആലുവ മുതല്‍ പാലാരിവട്ടം വരെ കമ്മീഷന്‍ ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories