പുതിയ ക്ലൗഡ് സേവനങ്ങളുമായി ഡെല്‍

പുതിയ ക്ലൗഡ് സേവനങ്ങളുമായി ഡെല്‍

 

കൊച്ചി: എച്ച് പി സി സമൂഹത്തില്‍ ഡെല്‍ ഇ എം സി മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ക്ലൗഡ്, സോഫ്റ്റ്വെയര്‍ സിസ്റ്റം അവതരിപ്പിച്ചു. നൂതനവും നവീനവുമായ സാങ്കേതികത്വമാണ് പുതിയ ക്ലൗഡ് സേവനങ്ങളില്‍ ഉള്ളത്. അടുത്ത വര്‍ഷമാദ്യം ഡെല്‍ ഇ എം സി എച്ച് പി സിസ്റ്റം ഫോര്‍ ലൈഫ് സയന്‍സസ് പുറത്തിറക്കുമെന്നും ഡെല്‍ പ്രഖ്യാപിച്ചു.

ഇന്റല്‍ സിയോണ്‍ പിഎച്‌ഐ പ്രൊസസര്‍ അടങ്ങിയ പവര്‍ എഡ്ജ് സി 6320 പി സെര്‍വര്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും വലിയ പബ്ലിക് ക്ലൗഡ് സേവനങ്ങളായ അസൂര്‍, എ ഡബ്‌ള്യു എസ്, ഗൂഗിള്‍ എന്നിവയെ ബന്ധിപ്പിച്ച് സൈക്കിള്‍ കമ്പ്യൂട്ടിംഗ്, ക്ലൗഡ് ഓര്‍ക്കസ്ട്രേഷന്‍, മാനേജ്മെന്റ് എന്നിവ ഇതിലൂടെ സാധ്യമാകും.

ഉന്നത പ്രവര്‍ത്തനനിലവാരമുള്ള കമ്പ്യൂട്ടിങ് സംവിധാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഇന്റല്‍ എച്ച് പി സി ഓര്‍ക്കസ്‌ട്രേറ്റര്‍ ഉപഭോക്താക്കള്‍ക്കായി ഡെല്‍ ഇ എം സി അവതരിപ്പിച്ചിട്ടുണ്ട്.

സെര്‍വര്‍, സ്റ്റോറേജ്, സോഫ്റ്റ്വെയര്‍, ക്ലൗഡ് എന്നിവയടങ്ങുന്ന ആഗോള എച്ച് പി സി വിപണി 2016 ല്‍ 30 ബില്യണ്‍ ഡോളര്‍ കടന്നു. 2020 വരെ 5.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റര്‍സെക്ട് 360 റിസര്‍ച്ച് സി.ഇ.ഒ എഡിസണ്‍ സ്‌നേല്‍ പറഞ്ഞു.

ആകെയുള്ള എച്ച് പി സി വരുമാനം പങ്കിടുന്നതില്‍ ഡെല്‍ പ്രഥമസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ ഇ എം സി പവര്‍ എഡ്ജ് സി 4130, ആര്‍ 730 സെര്‍വര്‍, ഡെല്‍ ഇ എം സി പവര്‍ എഡ്ജ് സി 4130 സെര്‍വര്‍ എന്നിവയാണ് ഡെല്‍ അവതരിപ്പിച്ച നൂതന സാങ്കേതിക വിദ്യകള്‍.
അടുത്തകാലത്തായി ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടിങ് സംവിധാനങ്ങള്‍ ലൈഫ് സയന്‍സ്, ആരോഗ്യസംരക്ഷണം, ആര്‍ ആന്‍ഡ് ഡി തുടങ്ങിയ മേഖലകളില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും ഇന്ത്യയുടെ സൂപ്പര്‍ കമ്പ്യൂട്ടിങ് മിഷന് ഇത് മുതല്‍ക്കൂട്ടാകുമെന്നും ഡെല്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ച്വര്‍ സൊലൂഷന്‍സ് ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ മനീഷ് ഗുപ്ത അഭിപ്രയപ്പെട്ടു.

Comments

comments

Categories: Branding