പിഴ ഈടാക്കാന്‍ കാര്‍ഡ് പേമെന്റ് സംവിധാനം സ്വീകരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്

പിഴ ഈടാക്കാന്‍ കാര്‍ഡ് പേമെന്റ് സംവിധാനം സ്വീകരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്

 

ബെംഗളൂരു: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ കാര്‍ഡ് പേമെന്റ് സംവിധാനം സ്വീകരിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ്. ഇതിനായി 100 പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകളാണ് ട്രാഫിക് പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 8ന് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതു മുതല്‍ ഈ സാഹചര്യം മുതലെടുത്ത് പിഴ നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ധാരാളം പേര്‍ ശ്രമിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ്(ട്രാഫിക്) അഭിഷേക് ഗോയല്‍ പറഞ്ഞു. അടുത്ത ആഴ്ച്ച ഈദ് അവധി ദിവസങ്ങള്‍ക്കുശേഷമാണ് ബെംഗളൂരുവില്‍ പദ്ധതി നടപ്പിലാകുക. കഴിഞ്ഞ മാസാവസാനം മഹാരാഷ്ട്രയിലെ നാസിക്കില്‍ പരീക്ഷണാര്‍ത്ഥം സമാനമായ പദ്ധതി നടപ്പിലാക്കിയിരുന്നു.

Comments

comments

Categories: Business & Economy