കാഷ്‌ലസ് ഇടപാടുകള്‍ക്ക് പഴ്‌സ് മൊബീല്‍ ആപ്പുമായി ആന്ധ്ര

കാഷ്‌ലസ് ഇടപാടുകള്‍ക്ക് പഴ്‌സ് മൊബീല്‍ ആപ്പുമായി ആന്ധ്ര

 

വിജയവാഡ: കാഷ്‌ലസ് പണമിടപാടുകള്‍ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പഴ്‌സ് മൊബീല്‍ ആപ്പ് അവതരിപ്പിക്കുന്നു. 13 തരത്തിലുള്ള മൊബീല്‍ ബാങ്കിംഗ് സൗകര്യവും 10 മൊബീല്‍ വാലറ്റ് സൗകര്യവും ലഭ്യമായ ‘എപി പഴ്‌സ് മൊബീല്‍’ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പുറത്തിറക്കിയത്. നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ വിഷമതകളെ നേരിടാന്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

വിദ്യാര്‍ത്ഥികളുള്‍പ്പെടയുള്ളവരില്‍ സാമ്പത്തിക കാര്യങ്ങളിലെ ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതയില്‍ പരിശീലനം നല്‍കുന്നതിനായി സര്‍ക്കാര്‍ ധനസഹായത്തോടെ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ എന്‍ജിനീയറിംഗ് കോളെജുകളുടെയും വിദ്യാര്‍ത്ഥികളടെയുംസേവനം പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കറന്‍സി പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ് ഉടന്‍ തന്നെ ഇതില്‍ പുരോഗതിയുണ്ടാകും.സംസ്ഥാനത്തെ ന്യായവില കടകളില്‍ കാഷ്‌ലസ് ഇടപാടിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കറന്‍സി പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും ഡിജിറ്റല്‍ പണമിടപാടുകളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Comments

comments

Categories: Tech