വോഡഫോണ്‍ യുവിനോടൊപ്പം ഗെയിമത്തോണ്‍ ആസ്വദിക്കാം

വോഡഫോണ്‍ യുവിനോടൊപ്പം ഗെയിമത്തോണ്‍ ആസ്വദിക്കാം

 

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളില്‍ ഒന്നായ വോഡോഫോണ്‍ ഗെയിം തല്‍പ്പരര്‍ക്കുവേണ്ടി, ഇന്ത്യയിലാദ്യത്തെ 15 ദിന ഓണ്‍ലൈന്‍ ഗെയിമിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി വോഡഫോണ്‍ യു ഗെയിമത്തോണ്‍ അവതരിപ്പിച്ചു.

സ്‌പോര്‍ട്ട്‌സ്, സിമുലേഷന്‍, പസില്‍സ് തുടങ്ങി നിരവധി ഇനങ്ങള്‍ ഉള്ള ഈ ഗെയിമുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇന്ത്യയിലെ യുവജനങ്ങളുടെ ജീവിതശൈലിക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്ത സവിശേഷമായ ഒന്നാണ് വോഡഫോണ്‍ യു. പരമ്പരാഗത നിരക്കു പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി ടെലികോം, ടെലികോം ഇതര മേഖലകളിലെ നിരവധി നേട്ടങ്ങളാണ് വോഡഫോണ്‍ യു ലഭ്യമാക്കുന്നത്.

ഇന്നത്തെ ഇന്ത്യയിലെ യുവജനങ്ങളുടെ ആവേശമാണ് ഗെയിമുകള്‍. ചാറ്റിംഗ് ആപ്ലിക്കേഷനുകള്‍ കഴിഞ്ഞാല്‍, ഡിജിറ്റല്‍ മേഖയില്‍ യുവജനങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നത് ഗെയിമുകളാണ്. വോഡഫോണ്‍ യു ബ്രാന്‍ഡ് പ്രപ്പോസിഷ്യന്‍ആയ ഫണ്‍ ഓള്‍വേയ്‌സ് ഓണ്‍ അനുസരിച്ച് ഞങ്ങള്‍ വോഡഫോണ്‍ യു ഗെയിമത്തോണ്‍ അവതരിപ്പിക്കുന്നതുവഴി പതിനെട്ട് ഇന്‍ഡി ഗെയിമുകള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്ന്, വോഡഫോണ്‍ യു ഗെയിമത്തോണിലേക്ക് ഉപഭോക്താക്കളെ ക്ഷണിച്ചുകൊണ്ട് വോഡോഫോണ്‍ ഇന്ത്യ നാഷണല്‍ ബ്രാന്‍ഡ് ഹെഡ്, സിദ്ധാര്‍ത്ത് ബാനര്‍ജി പറഞ്ഞു.

ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 71 ശതമാനവും സ്ഥിരമായി മൊബീല്‍ ഗെയിമുകള്‍ കളിക്കുന്നുണ്ട്. ചാറ്റ് ആപ്പുകള്‍ക്കു പിന്നില്‍ രണ്ടാം സ്ഥാനമാണ് ഗെയിമിങ് ആപ്പുകള്‍ക്കുള്ളത്. ഡിസംബര്‍ ഒന്നിന് ആരംഭിച്ചു കഴിഞ്ഞ ഈ ഗെയിമത്തോണില്‍ ആക്ഷന്‍, ക്രിക്കറ്റ്, അഡ്‌വെന്‍ജര്‍, റേസിംഗ്, പസില്‍, സ്ട്രാറ്റര്‍ജി എന്നീ ആറു വിഭാഗങ്ങളിലായി പതിനെട്ടോളം ഗെയിമുകളുണ്ട്. വിജയികള്‍ക്ക് നിരവധി സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഓരോ ഗെയിമിനും പ്രതിദിന വിജയി ഉണ്ടാകും. ഈ വിജയികള്‍ക്ക് സോണി യു ബ്രാന്‍ഡഡ് ഹെഡ് ഫോണിനോടൊപ്പം വോഡഫോണ്‍ യു ഹാമ്പര്‍ നല്‍കും. ഈ ഉല്‍സവ കാലാവധിയുടെ അവസാനത്തില്‍ ഓരോ ഗെയിമിലും ഉള്ള വിജയികള്‍ക്ക് ഒരു ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട് ഫോണോടു കൂടിയ വോഡഫോണ്‍ യു ഹാമ്പര്‍ നല്‍കും.
ഗെയ്മില്‍ പങ്കെടുക്കുന്നതിനായി https://www.vodafone.in/u/uexperience.html -ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments

Categories: Branding