സ്‌കൂട്ടറുകളുടെ ചരിത്രത്താളുകള്‍

സ്‌കൂട്ടറുകളുടെ ചരിത്രത്താളുകള്‍

 

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇന്ന് ഏറ്റവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സെഗ്‌മെന്റാണ് ഗിയര്‍ലെസ് സ്‌കൂട്ടറുകള്‍. വില്‍പ്പനയില്‍ മോട്ടോര്‍ബൈക്കുകളെ വെല്ലുന്ന പ്രകടനമാണ് ഇവ കാഴ്ചവെക്കുന്നതെന്നാണ് ഇതില്‍ ഏറ്റവും അത്ഭുതം. എന്താണ് ഇവയ്ക്ക് വിപണിയില്‍ ഇത്ര സ്വാധീനം വരാനുള്ള കാരണം. ആദ്യമൊക്കെ ബൈക്കുകള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്‌കൂട്ടറിലേക്ക് മാറിയിട്ടിട്ടുണ്ട്. ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന മോഡല്‍ എന്ന പദവി തുടര്‍ച്ചയായി ഒരു വര്‍ഷത്തോളം അലങ്കരിച്ച ഹോണ്ടയുടെ ആക്ടീവ മാത്രം മതി എന്താണ് വിപണിയില്‍ ഇവയുണ്ടാക്കുന്ന ചലനമെന്ന് വ്യക്തമാകാന്‍.
ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള വിപണികളില്‍ ചരിത്രം കുറിച്ച സ്‌കൂട്ടറുകളുണ്ട്. ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചാ സാധ്യത കണക്കിലെടുത്ത് ലോകത്തെ പ്രമുഖ സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഇവിടെ വില്‍പ്പനയാരംഭിച്ചിതും ഇതിനോട് ചേര്‍ത്ത് വായിക്കാം. തുടക്കത്തില്‍ ഒന്നോ രണ്ടോ മോഡലുകളില്‍ ഒതുങ്ങിയിരുന്ന ഈ വിപണി ഇന്ന് കമ്പനികളെ അപേക്ഷിച്ച് കടുത്ത മത്സരം നടക്കുന്ന ഒന്നാണ്.
ഇന്ത്യന്‍ ഹൈവേകളിലും നഗരങ്ങളിലെ തിരക്കിലും സ്ത്രീകള്‍ക്ക് അനായാസം റൈഡിംഗിനുള്ള കംഫര്‍ട്ട് ഒരുക്കിയതില്‍ സ്‌കൂട്ടറുകള്‍ നല്‍കിയ പങ്ക് ചെറുതല്ല. ഇന്ന് യുവാക്കളുടെ ഇഷ്ട വാഹനങ്ങളില്‍ ഒരു സ്‌കൂട്ടറുണ്ടാകുമെന്നത് ആര്‍ക്കാണ് അറിയാത്തത്. ഇവരെ ലക്ഷ്യമിട്ട് തന്നെയാണ് കിടിലന്‍ ലുക്കിലും മട്ടിലുമുള്ള സ്‌കൂട്ടറുകള്‍ ഓരോ കമ്പനികളും പുറത്തിറക്കുന്നത്.

06scooters1ഇനി അല്‍പ്പം ചരിത്രത്തിലേക്ക് വരാം…
രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്താണ് സ്‌കൂട്ടറുകളെ ലോകം ആദ്യമായി പരിചയപ്പെടുന്നത്. അമേരിക്കയാണ് ഇവ ആദ്യമായി നിര്‍മിച്ച് റോഡിലിറക്കിയത്. അതേസമയം തന്നെ ഇറ്റലിയില്‍ രണ്ടാം ലോക മഹായുദ്ധം വരുത്തിവെച്ച ദുരിതങ്ങളുടെ കൂട്ടത്തില്‍ അവിടത്തെ റോഡുകളുമുണ്ടായിരുന്നു. ബോംബുകളും മറ്റായുധങ്ങളും മൂലം ഇറ്റാലിയന്‍ റോഡുകള്‍ തകര്‍ന്ന് ഛിന്നഭിന്നമായിക്കിടക്കുന്നിടത്താണ് സ്‌കൂട്ടറുകള്‍ അവിടെ പുതിയ അവതാരപ്പിറവിയെടുക്കുന്നത്. ഏത് റോഡിലും അനായാസമായി ഓടിക്കാനുള്ള സൗകര്യം സ്‌കൂട്ടറുകള്‍ നല്‍കിയതോടെ ഇറ്റലിക്കാര്‍ക്കിടയില്‍ സ്‌കൂട്ടര്‍ ജീവിതത്തിന്റെ ഭാഗമായി.
സ്വാതന്ത്ര്യം കിട്ടിയ അടുത്ത വര്‍ഷം തന്നെ (1948) ഇന്ത്യയില്‍ സ്‌കൂട്ടറെത്തിയിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. ബജാജാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി സ്‌കൂട്ടര്‍ പരിചയപ്പെടുത്തിയത്. അതും വെസ്പ സ്‌കൂട്ടേഴ്‌സില്‍ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു. അന്ന് മുതല്‍ ആരംഭിച്ച ഓട്ടം സ്‌കൂട്ടുറുകള്‍ ഇതുവരെ നിര്‍ത്തിയിട്ടില്ല.
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ സ്‌കൂട്ടറുകള്‍ വന്നത് മുതല്‍ മൊത്തം വാഹന വിപണിയുടെ വലിയ ഭാഗവും കൈക്കലാക്കിയിട്ടുണ്ട്. അതുവരെ സ്‌കൂട്ടറുകളെ കാണാതിരുന്ന ഇന്ത്യന്‍ വിപണിയിലെ ഉപഭോക്താക്കള്‍ ഇരു കയ്യും നീട്ടിയാണ് ബജാജിന്റെ വെസ്പ സ്‌കൂട്ടറിനെ സ്വീകരിച്ചത്. വലിയ താല്‍പ്പര്യമൊക്കെയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പിനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് കുറവായിരുന്നു. പറഞ്ഞിട്ട് കാര്യമില്ലല്ലോ, അന്ന് അതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, വിവിധ വേരിയന്റുകള്‍ വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ കളി മാറി കാര്യമായി. വില്‍പ്പന റോക്കറ്റ് കണക്കെ ഉയര്‍ന്നു. ഉപഭോക്താക്കള്‍ക്ക് സന്തോഷമായി. ഇന്ന് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയെ ലോക സ്‌കൂട്ടര്‍വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉല്‍പ്പാദനത്തിലും വില്‍പ്പനയില്‍ ഇന്ത്യ ഒരു പടി മുന്നില്‍ നില്‍ക്കും.
ഒരു ശരാശരി ഇന്ത്യന്‍ യാത്രക്കാരന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇരുചക്ര വാഹനങ്ങള്‍ എത്തിയതോടെ ലഭിച്ചത്. ഉല്‍പ്പാദനക്കണക്കില്‍ ചൈനയും വില്‍പ്പനക്കണക്കില്‍ ജപ്പാനുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പ്രതിദിനം തിരക്ക് കൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ റോഡുകളില്‍ ഇത് ഒരു സ്‌കൂട്ടറായിരുന്നെങ്കില്‍ എന്ന് ആലോചിച്ച് പോകാത്ത ഡ്രൈവര്‍മാരുണ്ടാകുമോ.? അതെ, അതുതന്നെയാണ് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയുടെ വളര്‍ച്ചയ്ക്ക് പിന്നിലും. സ്‌കൂട്ടറുകള്‍ക്ക് മാത്രമല്ല മോട്ടോര്‍സൈക്കിളുകള്‍ക്കും ക്രഡിറ്റ് കൊടുക്കണം. അതേസമയം, ബൈക്കുകളെ അപേക്ഷിച്ച് സ്‌കൂട്ടറുകള്‍ക്ക് വില കുറവാണെന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം. ബൈക്കിനെക്കാള്‍, എന്തിന് ഒരു ശരാശരി കാറിനേക്കാള്‍ വില വരുന്ന സ്‌കൂട്ടറുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണെന്നത് വേറെ കാര്യം.

01-px125ബജാജും പിയാജിയോയും

നേരത്തെ പറഞ്ഞപോലെ, ഇന്ത്യയില്‍ ആദ്യമായി 1948ല്‍ ബജാജാണ് സ്‌കൂട്ടറുകള്‍ പരിചയപ്പെടുത്തിയത്. വെസ്പ സ്‌കൂട്ടേഴ്‌സിന്റെ ഡീലര്‍മാരായിട്ടാണ് ബജാജ് അന്ന് രംഗപ്രവേശം നടത്തിയത്. 1950കളുടെ തുടക്കത്തിലാണ് ഇന്ത്യന്‍ സ്‌കൂട്ടര്‍ നിര്‍മാണം ആരംഭിക്കുന്നത്. ഓട്ടോമൊബീല്‍ പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ (എപിഐ) ആണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയിരുന്നത്. 1958 ആയപ്പോഴേക്ക് ഇന്ത്യന്‍ നിരത്തുകളില്‍ സ്‌കൂട്ടറുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. എപിഐ, എന്‍ഫീല്‍ഡ് എന്നിവര്‍ ആ സമയത്തെ ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ മുഖ്യ നിര്‍മാതാക്കളായി ഉയര്‍ന്നു.
ബജാജ് സ്വന്തമായി സ്‌കൂട്ടര്‍ നിര്‍മാണം തുടങ്ങുന്നത് 1960ലാണ്. അതേസമയം, എപിഐയെയും എന്‍ഫീല്‍ഡിനെയും പോലെ സ്വതന്ത്ര നിര്‍മാതാക്കളായിരുന്നു അന്ന് ബജാജ്. ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ പിയാജിയോയുമായി സഹകരിച്ചാണ് ബജാജിന്റെ സ്‌കൂട്ടര്‍ സ്വപ്‌നങ്ങള്‍ പൂവണിയുന്നത്. ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന ഈ ബന്ധത്തിന് 1971വരെ മാത്രമാണ് ആയുസുണ്ടായത്.

 

Seen on the Avenida Do Mar, Madeira Island

വിപ്ലവം തുടങ്ങുന്നു
1948ല്‍ സ്‌കൂട്ടര്‍ വന്നപ്പോഴുണ്ടായിരുന്ന വലിയ ആവേശമൊക്കെ തണുക്കാന്‍ തുടങ്ങി. 1970 മുതല്‍ 1985വരെ സ്‌കൂട്ടര്‍ വിപണിയില്‍ കാര്യമായ അനക്കമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം, ഈ കാലയളവില്‍ മറ്റുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ജനങ്ങളുടെ മനസില്‍ കയറിപ്പെടുന്നത് വര്‍ധിക്കുകയും ചെയ്തു. 70കളില്‍ കിടിലന്‍ ബൈക്കുകള്‍ എത്താന്‍ തുടങ്ങിയതോടെ അതുവരെ സ്‌കൂട്ടറുകളെ നെഞ്ചോട് ചേര്‍ത്ത ഉപഭോക്താക്കളുടെ മനസ് ചാഞ്ചാടാന്‍ തുടങ്ങി. ഇതോടെ വിപണിയില്‍ സ്‌കൂട്ടറുകള്‍ ലക്ഷ്യമിട്ടിരുന്ന വില്‍പ്പന ലക്ഷ്യവും മാറി.
സ്‌കൂട്ടറുകള്‍ക്ക് അന്ത്യമായി എന്ന് വരെ വിലയിരുത്താവുന്ന പ്രതീതിയായിരുന്നു അന്നുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിലൂടെ വ്യക്തമാകുന്നത്. സ്‌കൂട്ടര്‍ താല്‍പ്പര്യം വച്ചു നടന്നിരുന്ന ഉപഭോക്താക്കള്‍ ബൈക്കുകള്‍ വാങ്ങാന്‍ ആരംഭിച്ചതോടെ വിപണിക്ക് ഏകദേശം തീരുമാനമായെന്ന് അന്ന് വിദഗ്ധര്‍ വിലയിരുത്തി.
എന്നാല്‍ 80കളുടെ പകുതിയോടെ സ്‌കൂട്ടര്‍ വിപണിയില്‍ ചില മുന്നേറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി വാതായനങ്ങള്‍ തുറന്നിട്ടതാണിതിന് കാരണം. ഇന്ത്യന്‍ വാഹന വിപണിയില്‍ അതൊരു വിപ്ലവകരമായ മാറ്റമായിരുന്നു. വിദേശ കമ്പനികള്‍ വന്നതോടെ ടാര്‍ജറ്റ് മാര്‍ക്കറ്റ് ഏതാണെന്ന് കൃത്യമായി മനസിലാക്കുകയും കൃത്യമായ പണി നടത്തുകയും ചെയ്തു. അതുവരെ ആഗ്രഹങ്ങളുള്ള എല്ലാ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടിരുന്ന കമ്പനികള്‍ ലക്ഷ്യം മാറ്റി. യുവതികളെയും പ്രായമായ പുരഷന്‍മാരെയും ലക്ഷ്യമിട്ട് സ്‌കൂട്ടറുകള്‍ എത്തിയതോടെ കഥമാറി. വില്‍പ്പന കുതിച്ചു.

 

TO GO WITH POPULATION-DEMOGRAPHICS-WORLD-INDIA,FOCUS BY GILES HEWITT TO GO WITH Population-demographics-world-India,FOCUS by Giles Hewitt This photo taken on October 21, 2011 shows an Indian family travelling on a scooter in the commercial district of Fort in Mumbai. As the global population hits seven billion, experts are warning that skewed gender ratios could fuel the emergence of volatile "bachelor nations" driven by an aggressive competition for brides.   The precise consequences of what French population expert Christophe Guilmoto calls the "alarming demographic masculinisation" of countries like India and China as the result of sex-selective abortion remain unclear.    AFP PHOTO / Indranil MUKHERJEE (Photo credit should read INDRANIL MUKHERJEE/AFP/Getty Images)

കൈനറ്റിക് വരുന്നു

വിദേശ കമ്പനികള്‍ തന്ത്രങ്ങളുമായി ഇന്ത്യന്‍ വിപണിയിലെത്തിയതിന്റെ ഭാഗമായാണ് കൈനറ്റിക് ഹോണ്ടയെന്ന ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലുണ്ടായിരുന്ന വിഖ്യാത താരത്തിന്റെ ജനനം. ജപ്പാനിലെ മുന്‍നിര വാഹന നിര്‍മാതാക്കളായിരുന്ന ഹോണ്ടയുമായി ചേര്‍ന്നാണ് കൈനറ്റിക് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏറ്റവും ലളിതമായ ഡ്രൈവിംഗ് പ്രധാനം ചെയ്ത് കൈനറ്റിക്കിന്റെ മോഡലുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടി. ആദ്യം പുറത്തിറക്കിയ മോഡലുകള്‍ അത്ര ക്ലച്ച് പിടിച്ചില്ലെങ്കിലും കൈനറ്റിക് നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ ഇടം നേടിയ സ്‌കൂട്ടറാണ്.
കൈനറ്റിക് നേടിയ വിജയം ടിവിഎസ്, ഹീറോ എന്നീ കമ്പനികളെ സ്വന്തമായി സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നതിലേക്ക് നയിച്ചു.

yamaha-delight-scooter-indiaഇന്ന്
ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയില്‍ ഇന്ന് വന്‍കിട നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ്, ഹോണ്ട, ടിവിഎസ്, സുസുക്കി, യമഹ, മഹീന്ദ്ര എന്നീ പരിചയമുള്ള കമ്പനികള്‍ക്ക് പുറമെ ലോകത്തെ മുന്‍നിര നിര്‍മാതാക്കളും മത്സരിക്കാനുണ്ട്.
വിപണി പങ്കാളിത്തത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഹോണ്ട 2000ല്‍ ആക്ടീവ പുറത്തിറക്കിയതോടെയാണ് ചരിത്രത്തിലേക്ക് പാഞ്ഞുകയറിയത്. സ്‌കൂട്ടര്‍ വിപണിയില്‍ അതുവരെയുണ്ടായിരുന്ന ചരിത്രങ്ങളെ ചവറ്റുകൂനയിലേക്ക് തട്ടിയിട്ടി ആക്ടീവ കുതിച്ച് പാഞ്ഞു. ഇന്നും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ഗിയര്‍ലെസ് സ്‌കൂട്ടറുകളില്‍ ഒന്നാണ് ആക്ടീവ.

vespa-sprint-125വിപണി
88 സിസി എന്‍ജിന്‍ ശേഷിയുള്ള സ്‌കൂട്ടി പെപ്പ്പ്ലസ് മുതല്‍ 150 സിസി എന്‍ജിന്‍ ശേഷിയുള്ള പിയാജിയോ വെസ്പയുടെ ഉയര്‍ന്ന വേരിയന്റ് വരെയുള്ളതാണ് ഇന്ന് ഇന്ത്യന്‍ സ്‌കട്ടൂര്‍ വിപണി. വിലയാണ് കാര്യമെങ്കില്‍ 40,000 മുതല്‍ 12 ലക്ഷം രൂപവരെയുള്ളത് വിപണിയിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വര്‍ഷാവര്‍ഷം 11.80 ശതമാനം വളര്‍ച്ചയോടെ 50,31,675 യൂണിറ്റുകളാണ് വില്‍പ്പന നടന്നത്.
110 സിസി എന്‍ജിന്‍ വിഭാഗമാണ് സ്‌കൂട്ടര്‍ വിപണിയിലെ ചൂടപ്പം. ഹോണ്ട ആക്ടീവ, സുസുക്കി ആക്‌സസ്, ടിവിഎസ് ജൂപ്പിറ്റര്‍ തുടങ്ങിയ മോഡലുകളാണ് ഈ സെഗ്‌മെന്റില്‍ മാറ്റുരക്കുന്നത്.
tvs_scooty_delhi_wikimediaമാറ്റം
പ്രായമായ പുരുഷന്‍മാരെയും യുവതികളെയും ലക്ഷ്യം വെച്ച് സ്‌കൂട്ടറുകള്‍ പുറത്തിക്കിയിരുന്ന കമ്പനികള്‍ പക്ഷെ ഇപ്പോള്‍ മുഖ്യമായും ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥികളെയാണ്. ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും രൂപമാറ്റം വരുത്തിയ സ്‌കൂട്ടറുകളാണ് ഫ്രീക്കന്‍മാര്‍ക്കിടയില്‍ ട്രെന്‍ഡെന്ന കാര്യം ആര്‍ക്കാണറിയാത്തത്.

Comments

comments

Categories: Trending