കെവിഐസി റെയ്മണ്ടുമായി കൈകോര്‍ക്കുന്നു

കെവിഐസി റെയ്മണ്ടുമായി  കൈകോര്‍ക്കുന്നു

മുംബൈ: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡ്‌സ്ട്രീസ് കമ്മീഷ(കെവിഐസി)നും പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ റെയ്മണ്ടും കൈകോര്‍ക്കുന്നു. റെയ്മണ്ടിന്റെ സഹായത്തോടെ പുതിയ ഖാദി വസ്ത്ര ശേഖരം അവതരിപ്പിക്കുന്നതിനാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വിപണനവും റെയ്മണ്ട് നടത്തും. അംഗീകൃത വിപണന ഏജന്‍സികളുമായി ചേര്‍ന്ന് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ ബന്ധം ശക്തിപ്പെടുത്തും. നെയ്ത്തുകാര്‍ക്കും തുന്നല്‍ക്കാര്‍ക്കുമായി 2.1 ലക്ഷം മണിക്കൂര്‍ തൊഴിലവസരങ്ങളും പുതിയ കൂട്ടുകെട്ട് സൃഷ്ടിക്കമെന്ന് കരുതപ്പെടുന്നു. കെവിഐസി സിഇഒ ഉഷ സുരേഷും റെയ്മണ്ട് ലിമിറ്റഡ് സിഇഒ സഞ്ജയ് ഭേലും തമ്മില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.

കരാര്‍ പ്രകാരം ഖാദിക്കും ഖാദി ഉല്‍പ്പന്നങ്ങള്‍ക്കും അഞ്ച് വര്‍ഷ കാലയളവില്‍ കുറഞ്ഞ സംഭരണത്തുക റെയ്മണ്ട് നല്‍കും. മസ്ലിന്‍ കോട്ടണ്‍, സില്‍ക്ക് എന്നിവയാവും റെയ്മണ്ട് ആദ്യം വാങ്ങുക.’റെയ്മണ്ടില്‍ നിന്നുള്ള ഖാദി’ എന്ന പേരും ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കും. രാജ്യമെമ്പാടുമുള്ള റെയ്മണ്ടിന്റെ ഔട്ട്‌ലെറ്റുകളിലും കെവിഐസികളിലും ഉല്‍പ്പന്നങ്ങള്‍ 2017 ഫെബ്രുവരി മുതല്‍ ലഭ്യമാകും. വൈകാതെ, പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഇത് വില്‍പ്പനയ്‌ക്കെത്തും.
ഒരു സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് ഖാദി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദഗ്ധരുടെ സഹായവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയമായ സാന്നിധ്യവും റെയ്മണ്ടിനുണ്ട്. ഏറ്റവും അനുയോജ്യമായ പങ്കാളിത്തമാണ് ഇത്-റെയ്മണ്ട് സിഇഒ സഞ്ജയ് ഭേല്‍ പറഞ്ഞു.
ബ്രാന്‍ഡ് റീട്ടെയ്‌ലിംഗ് കൂടാതെ, റെയ്മണ്ട് തങ്ങളുടെ ഡിസൈന്‍, സാങ്കേതിക വിദഗ്ധരെ ഖാദിയുമായി പങ്കു വയ്ക്കും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ നിര്‍മിക്കുന്നതിന് ഇവരുടെ വൈദഗ്ധ്യം ഖാദിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം ഒരു സ്വകാര്യ കമ്പനിയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ആഗോളതലത്തിലേക്ക് ഉല്‍പ്പന്നങ്ങളെ എത്തിക്കുന്നതിന് ഖാദിക്ക് കഴിഞ്ഞിട്ടില്ല. പുതിയ പങ്കാളിത്തം ഈ കുറവ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു-കെവിഐസി ചെയര്‍മാന്‍ വി കെ സക്‌സേന പറഞ്ഞു.

Comments

comments

Categories: Branding