ഫണ്ടിംഗ് ബിസിനസില്‍ വിപുലീകരണം ലക്ഷ്യമിട്ട് പിരാമല്‍ എന്റര്‍പ്രൈസസ്

ഫണ്ടിംഗ് ബിസിനസില്‍ വിപുലീകരണം ലക്ഷ്യമിട്ട് പിരാമല്‍ എന്റര്‍പ്രൈസസ്

 

മുംബൈ: റിയല്‍ എസ്റ്റേറ്റ് ഇതര ലെന്‍ഡിംഗ് ബിസിനസിലെ തങ്ങളുടെ മൊത്തം കൈകാര്യ ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) ഇരട്ടിയാക്കാന്‍ പിരാമല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. 2017 മാര്‍ച്ച് മാസത്തോടെ എയുഎം 4,000 കോടി രൂപയിലേക്ക് ഉയര്‍ത്താനാണ് പിരമാല്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത് .

കഴിഞ്ഞ സെപ്റ്റംബര്‍ അവസാനത്തോടെ 2,160 കോടി രൂപയുടെ ആസ്തിയാണ് ഗ്രൂപ്പ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.. ഗതാഗതം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, വ്യാവസായികം, ഓട്ടോ കംപോണന്റ്‌സ് തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് എയുഎം ഇരട്ടിയാക്കാനാകുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഖുഷ്രു ജിജിന പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഫണ്ടിംഗ് ബിസിനസിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ റിയല്‍ എസ്റ്റേറ്റ് അല്ലാത്ത മേഖകളിലേക്കുള്ള ഫണ്ടിംഗ് ബിസിനസ് വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഖുഷ്രു ജിജിന പറഞ്ഞു. ഈ രംഗത്ത് പ്രതിമാസ ശരാശരി വായ്പാ നിരക്ക് 2,000 കോടി രൂപയ്ക്കടുത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് പിരാമല്‍ എന്റര്‍പ്രൈസസ് സ്‌പോര്‍ട്‌സ് അധിഷ്ടിത എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സ്മാഷ് എന്റര്‍ടെയ്ന്‍മെന്റില്‍ 150 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്മാഷ് എന്റര്‍ടെന്‍മെന്റ്. ഇതിനു പുറമെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding