പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു ഗായകന്‍ ഉള്‍പ്പെടെ 47 പേര്‍ മരിച്ചു

പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു ഗായകന്‍ ഉള്‍പ്പെടെ 47 പേര്‍ മരിച്ചു

ഇസ്‌ലമാബാദ്: പാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 47 പേര്‍ മരിച്ചു. വടക്കന്‍ നഗരം ചിത്രാലില്‍ നിന്ന് ഇസ്‌ലാമാബാദിലേക്കു വരുകയായിരുന്ന പാക്ക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ)പികെ 661 വിമാനമാണു അബട്ടബാദില്‍ തകര്‍ന്നത്. മുന്‍ പോപ്പ് ഗായകന്‍ ജുനൈദ് ജംഷേദ് ഉള്‍പ്പെടെ 31 പുരുഷന്മാരും ഒമ്പതു സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെയുള്ള യാത്രക്കാരില്‍ ആരും രക്ഷപെട്ടില്ല. പിഐഎയുടെ അഞ്ചു ജീവനക്കാരും മരിച്ചു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം പിന്നീട് ഹവേലിയാനിന്ു സമീപം സദ്ധബത്തോല്‍നി മലനിരകളില്‍ തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിമാനം കത്തിയമരുകയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയുമാണു കിടന്നിരുന്നത്. ജഡങ്ങള്‍ തിരിച്ചറിയാനാകാത്ത സ്ഥിയിലാണ്. സാങ്കേതിക പ്രശ്‌നമാണെന്നാണു പ്രാഥമിക നിഗമനം. 1980കളില്‍ പാക്കിസ്ഥാനില്‍ തരംഗമായിരുന്ന പോപ് ഗായകസംഘം വൈറ്റല്‍ സൈന്‍സിലെ മുഖ്യ ഗയകനായിരുന്നു ജുനൈദ് ജംഷേദ്. 1990കളില്‍ പോപ്പ് സംഘം വിട്ട് ഇസ് ലാമിക സംഗീതവഴികളിലേക്കു തിരിഞ്ഞിരുന്നു. അപ്പോഴും അദ്ദേഹത്തിനു രാജ്യത്ത് വലിയ ജനപ്രീതി ഉണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories