2000ന് താഴെയുള്ള ഓണ്‍ലൈന്‍ പേമെന്റിന് ഇനി ഒടിപി വേണ്ട

2000ന് താഴെയുള്ള ഓണ്‍ലൈന്‍ പേമെന്റിന് ഇനി ഒടിപി വേണ്ട

ന്യൂഡെല്‍ഹി: രണ്ടായിരം രൂപയ്ക്കു താഴെയുള്ള ഓണ്‍ലൈന്‍ പേമെന്റിന് ഇന് വണ്‍ ടൈം പാസ് വേഡ് ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. യുബര്‍, ഓല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ക്കും ഇ – കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കും തങ്ങളുടെ ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ സഹായിക്കുന്നതാണിത്. ഇതുവരെ എല്ലാ പേമെന്റിനും പണമടയ്ക്കുന്ന ആളുടെ ബാങ്കിംഗ് വിവരങ്ങള്‍ രണ്ടു തരത്തില്‍ ഉറപ്പാക്കേണ്ടതുണ്ടായിരുന്നു.

ഓണ്‍ലൈന്‍ ടാക്‌സി പോലെ ദൈനംദിനം ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്ന സേവനങ്ങള്‍ക്കായിരുന്നു വണ്‍ ടൈം പാസ് വേര്‍ഡ് ഏറ്റവുമധികം ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നത്. തന്റെ ബാങ്കിംഗ് വിവരങ്ങള്‍ നല്‍കി ഉപയോക്താവ് പണം അടച്ചാലും കൂടുതല്‍ സുരക്ഷയ്ക്കായി ഉപയോക്താവ് ബാങ്കില്‍ നല്‍കിയ മൊബീല്‍ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്‌വേഡ് അയച്ചു കൊടുക്കും. ഇതു കൂടി രേഖപ്പെടുത്തിയാല്‍ മാത്രമായിരുന്നു ഇതുവരെ പേമെന്റ് നടന്നിരുന്നത്. ഇതു ലഘൂകരിക്കുന്നതിനായി പേ ടിഎം പോലുള്ള ഡിജിറ്റര്‍ വാലറ്റ് കമ്പനികളുടെ സേവനമായിരുന്നു നിരവധി ഓണ്‍ലൈന്‍ സേവനദാതാക്കള്‍ തേടിയിരുന്നത്.

ഷോപ്പുകളിലെ ഡിജിറ്റല്‍ പണമിടപാടിന് ആര്‍ബിഐ നേരത്തെ തന്നെ ടു ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇടപാടുകള്‍ക്കായി പണരഹിതമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ലളിതമാക്കുന്നതിനും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് യുബര്‍ ഇന്ത്യയുടെ പ്രസിഡന്റ് അമിത് ജയിന്‍ പ്രതികരിച്ചത്.

രണ്ടായിരം രൂപ വരെയുള്ള ഓണ്‍ലൈന്‍ സിഎന്‍പി (കാര്‍ഡ് ഇതര ഇടപാടുകള്‍) ഇടപാടുകള്‍ക്കുള്ള എഎഫ്എ (അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിഫിക്കേഷന്‍) ചട്ടങ്ങളില്‍ അയവ് വരുത്തുന്നതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. പേമെന്റ് ഓഥന്റിഫിക്കേഷന്‍ മാര്‍ഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഉപയോക്താവിന് അവസരം നല്‍കുന്ന തരത്തിലായിരിക്കും പുതിയ ഇളവ് നടപ്പാക്കുക.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*