പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഹൈക്കോടതി

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഹൈക്കോടതി

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി. ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്തുന്നതിന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ അനുമതി ചട്ടവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. ആചാരപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി വ്യക്തമാക്കി. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടിക്കെതിരേ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

നിലവിലെ ആചാരങ്ങള്‍ തുടരാമെന്നും കോടതി നിര്‍ദേശിച്ചു. ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ക്ഷേത്രം തന്ത്രിയുടെ നിലപാട്. നവംബര്‍ 29ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചില സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയെങ്കിലും വിവിധ സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.

Comments

comments

Categories: Slider, Top Stories