നെക്‌സ്‌ററ് എഡ്യുക്കേഷന്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു

നെക്‌സ്‌ററ് എഡ്യുക്കേഷന്‍ പ്രധാനാദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു

 

കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ പരിവര്‍ത്തിപ്പിക്കുവാനുള്ള തങ്ങളുടെ പ്രയത്‌നങ്ങളുടെ തുടര്‍ച്ചയെന്നോണം, പ്രധാന അദ്ധ്യാപകര്‍ക്ക് ‘ഊര്‍ജ്ജസ്വലമായ ഒരു സ്‌ക്കൂള്‍ അന്തരീക്ഷത്തിനായി സ്‌ക്കൂളുകളുടെ മുഖ്യഘടകങ്ങളുടെ പരസ്പരബന്ധത്തെ’ കുറിച്ച് നെക്സ്റ്റ് എഡ്യുക്കേഷന്‍ ഏകദിന വര്‍ക്ക്‌ഷോപ് സംഘടിപ്പിച്ചു. കണ്ണൂരില്‍ വെച്ച് നടന്ന വര്‍ക്ക ്‌ഷോപിന് ചുക്കാന്‍ പിടിച്ചത് സുന്‍മിത ഷിന്‍ഡെയാണ്.

രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ ആശയവിനിമയം, വ്യക്തിഗതവികാസം, മനശ്ശാസ്ത്രചികിത്സ എിന്നവയുടെ പുരോഗതിക്ക് ന്യൂറോലിംഗിസ്റ്റിക് പ്രോഗ്രാമിംഗ് സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത ഷിന്‍ഡെ വിശദീകരിച്ചു. പരസ്പര സമ്പര്‍ക്കവും മത്സരാത്മകവുമായ വിനോദ മാതൃകയിലാണ് വര്‍ക്ക്‌ഷോപ് നടത്തിയത്, സ്‌ക്കൂള്‍ മേല്‍നോട്ടത്തിന്റെ പ്രായോഗിക ഘടനയെകുറിച്ച് മനസ്സിലാകുവാന്‍ ഉതകും വിധം ഓരോ ടീമിനും വ്യത്യസ്ത ദൗത്യങ്ങള്‍ ഏല്‍പിച്ചു കൊടുക്കുകയുണ്ടായി. ഒരുസ്‌ക്കൂളിന്റെ ബാഹ്യഘടന മനസ്സില്‍കണ്ടു കൊണ്ടാണ് വര്‍ക്ക്‌ഷോപ്പിന് രൂപംനല്‍കിയത്. പരസ്പരം ഇടപഴകിയും മത്സരരൂപത്തിലുമുള്ള വിനോദരൂപം, സ്‌ക്കൂളുകളുടെ അടിസ്ഥാന ഘടകങ്ങളുടെ പരസ്പരബന്ധത്തെ സംബന്ധിച്ച് സ്‌ക്കൂള്‍ മേധാവികള്‍ക്ക് മനസ്സിലാകാന്‍ സഹായിക്കുകയും സ്‌ക്കൂള്‍അന്തരീക്ഷത്തെ എങ്ങനെഊര്‍ജ്ജസ്വലവും, സകലതും സമന്വയിപ്പിക്കുതുമാക്കി മാറ്റാം എന്ന് മനസ്സിലാക്കാന്‍ ഉതകുന്നതുമായിരുന്നു. പ്രധാന ദൗത്യങ്ങളിലൊന്ന്, സ്‌ക്കൂളിന്റെ കാര്യത്തില്‍ സമഗ്രമായ സമര്‍പ്പണം അര്‍പ്പിച്ച് എല്ലാ വിദ്യാര്‍ത്ഥികളുടെയും വിജയം സുനിശ്ചിതമാക്കു ഉന്നത നിലവാരങ്ങള്‍ പരിപാലിക്കുക എ ന്നതായിരുന്നു. ഇത്തരത്തിലൊരു മന്ത്രം, വിശിഷ്ട നിലവാരം ആര്‍ജ്ജിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പഠന ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഷിന്‍ഡെ പറഞ്ഞു.

Comments

comments

Categories: Education