ഇന്തോനേഷ്യയില്‍ ഭൂചലനം: മരണസംഖ്യ 100 പിന്നിട്ടു

ഇന്തോനേഷ്യയില്‍ ഭൂചലനം: മരണസംഖ്യ 100 പിന്നിട്ടു

ജക്കാര്‍ത്ത(ഇന്തോനേഷ്യ): ബുധനാഴ്ച ഇന്തോനേഷ്യയുടെ വടക്കന്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 100 പിന്നിട്ടതായി ഇന്തോനേഷ്യയുടെ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു. ദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
റിക്ടര്‍ സ്‌കെയ്‌ലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടപ്പുണ്ടാകുമെന്നു സൂചനയുണ്ട്.
ഇന്തോനേഷ്യയുടെ വടക്കന്‍ മുനമ്പിലുള്ള സുമാത്ര ദ്വീപിലെ ഏഷെ എന്ന പ്രവിശ്യയിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ സൈനിക മേധാവിക്ക് ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡോ നിര്‍ദേശം നല്‍കി.
2004 ഡിസംബര്‍ 26നുണ്ടായ സുനാമിയിലും ഭൂചലനത്തിലും ഏഷെ പ്രവിശ്യ തകര്‍ന്നിരുന്നു. ഇതിനു ശേഷം ഇപ്പോള്‍ ബുധനാഴ്ചയുണ്ടായ ഭൂചലനത്തില്‍ വീണ്ടും പ്രവിശ്യ തകര്‍ന്നിരിക്കുകയാണ്. ഇവിടെ ഏകദേശം 1,40,000ാളം പേര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്.

Comments

comments

Categories: Slider, Top Stories