ആന്‍ഡമാനില്‍ കനത്ത മഴ: 1400 സഞ്ചാരികളെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു

ആന്‍ഡമാനില്‍ കനത്ത മഴ: 1400 സഞ്ചാരികളെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനു 40 കിലോമീറ്റര്‍ അകലെ ഹാവ്‌ലോക്ക് ദ്വീപില്‍ ബുധനാഴ്ച പുലര്‍ച്ചെ കനത്ത മഴ പെയ്തതിനെ തുടര്‍ന്നു കുടുങ്ങിയ 1400 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.
ഹാവ്‌ലോക്ക് ദ്വീപില്‍ കാലാവസ്ഥ മോശമായെന്ന കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നതിനെത്തുടര്‍ന്ന് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദുരന്ത മാനേജ്‌മെന്റിന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി സഞ്ചാരികളെ ദ്വീപില്‍നിന്നും ഒഴിപ്പിച്ചത്. ശക്തമായ മഴയും കാറ്റും വീശിയതിനെ തുടര്‍ന്നു നാവിക സേനയുടെ സേവനം തേടാന്‍ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഹാവ്‌ലോക്ക് ദ്വീപില്‍ കുടുങ്ങിയ സഞ്ചാരികളെ നാവികസേനയുടെ എന്‍എസ് ബിത്ര, ബംഗാരം എന്നീ ചെറുകപ്പലിന്റെ സഹായത്തോടെ പുറം കടലില്‍ നങ്കൂരമിട്ട വലിയ കപ്പലുകളായ ഐഎന്‍എസ് കുംഭിറിലും എല്‍സിയു 38ലും എത്തിച്ചു. തുടര്‍ന്ന് ഈ വലിയ കപ്പലുകളിലാണ് വിനോദ സഞ്ചാരികളെ പോര്‍ട്ട് ബ്ലെയറിലെത്തിച്ചത്. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ സമയമെടുത്താണ് ഹാവ് ലോക്കില്‍ നിന്നും കപ്പല്‍ പോര്‍ട്ട് ബ്ലെയറിലെത്തി ചേര്‍ന്നത്.

Comments

comments

Categories: Slider, Top Stories