2,000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

2,000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി

ന്യൂഡെല്‍ഹി : ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2,000 രൂപ വരെ നടത്തുന്ന ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സേവന നികുതി ഒഴിവാക്കി. നോട്ട് അസാധുവാക്കിയതിനുശേഷമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനും കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി 2012 ലെ സേവന നികുതി ഉത്തരവ് ഭേദഗതി ചെയ്യും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇതുസംബന്ധിച്ച ഉത്തരവ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും.

നോട്ട് അസാധുവാക്കലിനുശേഷം രാജ്യത്ത് കടുത്ത ചില്ലറ ക്ഷാമമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത്.

Comments

comments

Categories: Slider, Top Stories