പൂര്‍ണമായി പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറാനൊരുങ്ങി ഗൂഗിള്‍

പൂര്‍ണമായി പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറാനൊരുങ്ങി ഗൂഗിള്‍

ന്യുഡെല്‍ഹി: വലിയ അളവില്‍ വൈദ്യുതി ഉപയോഗിക്കുന്ന തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കാരണമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. കമ്പനിയുടെ ലോകമെമ്പാടുമുള്ള വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കാനാണ് ഗൂഗിളിന്റെ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒരി ബില്യണിലധികം വരുന്ന ഉപഭോക്തക്കളുടെ സെര്‍ച്ച് എന്‍ജിന്‍ റിക്വസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ജി-മെയില്‍, യുടൂബ് വീഡിയോ ക്ലിപ്പ്, ഫോട്ടോകള്‍ എന്നിവയുടെ സംഭരണത്തിനുമായി ഗൂഗിളിന്റെ ഓഫീസുകളിലും ഡാറ്റാ സെന്ററുകളിലും വലിയ അളവിലുള്ള വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. കമ്പനിയുടെ 13 ഡാറ്റാ സെന്ററുകളിലും ഓഫീസുകളിലുമായി വര്‍ഷം തോറും 5.7 ടെറാ വാട്ട് അവേഴ്‌സ് വൈദ്യുതി ഉപയോഗിക്കുന്നുവെന്നാണ് ഗൂഗിളിന്റെ കണക്ക്.

യുഎസിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പവര്‍ ഗ്രിഡിനും അതിന്റെ നിയന്ത്രണത്തിനുമായി സൗകര്യമൊരുക്കുന്നത് സങ്കീര്‍ണമായ പ്രവൃത്തിയായതിനാല്‍ സോളാര്‍, വിന്‍ഡ് ഊര്‍ജ രൂപങ്ങളെ മാത്രം കമ്പനിക്ക് ആശ്രയിക്കാനാവില്ല. എന്നിരിക്കലും പുനരുപയോഗ ഈര്‍ജത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കമ്പനിയെന്നാണ് ഗൂഗിളിന്റെ വിലയിരുത്തല്‍. പുനരുപയോഗ ഊര്‍ജ ഉപയോഗവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പല കരാറുകളും ഇതിനകം ഉണ്ടാക്കിയിട്ടുണ്. ഇതില്‍ 95 ശതമാനവും കാറ്റാടി പാടങ്ങളായും ബാക്കി സോളാര്‍ പവറുമായും ബന്ധപ്പെട്ടവയാണ്.

ഏകദേശം 20 ടെക്‌നോളജി കമ്പനികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറുന്നതിന് പരിശ്രമിക്കുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ മുതിര്‍ന്ന അംഗം ഗാറി കുക് അടുത്തിടെ പറഞ്ഞിരുന്നു.

Comments

comments

Categories: Branding