ചോ രാമസ്വാമിക്ക് അന്ത്യാഞ്ജലി

ചോ രാമസ്വാമിക്ക് അന്ത്യാഞ്ജലി

ചെന്നൈ: രാഷ്ട്രീയ നിരീക്ഷകനും അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹചാരിയുമായിരുന്ന ചോ രാമസ്വാമി ബുധനാഴ്ച രാവിലെ ചെന്നൈയില്‍ അന്തരിച്ചു. 82 വയസായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞയാഴ്ചയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നെഞ്ചു വേദനയെ തുടര്‍ന്ന് രാമസ്വാമിയെ പ്രവേശിപ്പിച്ചത്.
ജയലളിതയുടെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ചോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ആറ് പതിറ്റാണ്ടിലേറെക്കാലം ജയലളിതയുടെ വിശ്വസ്ത ഉപദേശിയായിരുന്നു ചോ. ജയലളിതയുടെ രാഷ്ട്രീയ എതിരാളി എം കരുണാനിധിയെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ചോയായിരുന്നു.
സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ ജയലളിതയെ സഹായിച്ചിരുന്നത് ചോയായിരുന്നെങ്കിലും ചില ഘട്ടങ്ങളില്‍ ജയലളിതയെ ഏറ്റവുമധികം വിമര്‍ശിച്ചതും ചോ തന്നെയായിരുന്നു.

Comments

comments

Categories: Politics, Slider