ഒരു മില്യണ്‍ പിഒഎസ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

ഒരു മില്യണ്‍ പിഒഎസ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം

 

ന്യൂഡെല്‍ഹി: പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കുന്നതിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ (2017 മാര്‍ച്ച് മാസത്തോടെ) ഒരു മില്യണിലധികം പുതിയ പിഒഎസ് ടെര്‍മിനലുകള്‍ സജ്ജമാക്കാന്‍ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനോടകം ആറ് ലക്ഷം പിഒഎസ് മെഷീനുകള്‍ക്ക് ബാങ്കുകള്‍ ഓഡര്‍ നല്‍കിയതായും, അടുത്ത കുറച്ച് ദിവസത്തിനുള്ളില്‍ ബാക്കി നാല് ലക്ഷം മെഷീനുകള്‍ക്ക് കൂടി ഓഡര്‍ നല്‍കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്കായി ഇന്ത്യയിലുടനീളം 15 ലക്ഷം പിഒഎസ് ടെര്‍മിനലുകളാണുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ബാങ്ക് എക്കൗണ്ട് തുറക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംസ്ഥാന അഡ്മിനിസ്‌ട്രേഷനുകളും സംയുക്തമായി ചേര്‍ന്ന് ക്യാംപുകള്‍ സംഘടിപ്പിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ഇടപാടു സംവിധാനങ്ങള്‍ സുതാര്യമാക്കുന്നതില്‍ ബാങ്കുകള്‍ വലിയ പങ്കുവഹിച്ചതായും സര്‍ക്കാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Banking