ധന്‍വര്‍ഷ പ്ലാനുമായി ഭാരതി ആക്‌സ ലൈഫ്

ധന്‍വര്‍ഷ പ്ലാനുമായി ഭാരതി ആക്‌സ ലൈഫ്

കൊച്ചി: ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ്, നോണ്‍-ലിങ്ക്ഡ് ലിമിറ്റഡ് പേ-പാര്‍ട്ടിസിപ്പേഷന്‍ പ്ലാനായ ധന്‍വര്‍ഷ അവതരിപ്പിച്ചു. പോളിസി ഉടമയുടെ കുടുംബത്തിന് ഏതു ഘട്ടത്തിലും ആവശ്യമായ പരിരക്ഷയാണ് ധന്‍വര്‍ഷ ഉറപ്പു നല്‍കുന്നത്.

ഭാരതി ആക്‌സ ലൈഫ് ധന്‍വര്‍ഷ ഏഴാമത്തെ വര്‍ഷം മുതല്‍ നേരത്തേയുള്ള നോണ്‍-ഗ്യാരന്റീഡ് ക്യാഷ് ബോണസുകള്‍ നല്‍കും. ഇതിനൊപ്പം തന്നെ 10 പോളിസി വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കാലാവധി എത്തുന്നതിന് മുമ്പുള്ള വര്‍ഷം വരെ ഓരോ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 6 ശതമാനം ഗ്യാരന്റീഡ് സര്‍വൈവല്‍ ബെനഫിറ്റും ലഭിക്കും.
പോളിസി കാലാവധി 20 വര്‍ഷവും പ്രീമിയം അടയ്ക്കല്‍ കാലാവധി 10 വര്‍ഷവും, പോളിസി കാലാവധി 25 വര്‍ഷവും പ്രീമിയം അടയ്ക്കല്‍ കാലാവധി 15 വര്‍ഷവും എന്നീ രണ്ട് പ്രീമിയം ഓപ്ഷനുകള്‍ ഉണ്ട്.

വിവാഹം, കുടുംബം, വാര്‍ദ്ധക്യം തുടങ്ങി ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒട്ടേറെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. അതേസമയം തന്നെ, സാമ്പത്തിക അസ്ഥിരതയുടെ അപായസാധ്യതകള്‍ മറികടക്കുകയും വേണം.

അത്തരമൊരു സാഹചര്യത്തില്‍, ഒരു പോളിസി ഉടമയുടെ ശ്രദ്ധ തന്റേയും തന്റെ കുടുംബത്തിന്റേയും പരിരക്ഷ ഉറപ്പാക്കുന്നതിലും നിക്ഷേപങ്ങളില്‍ ഉറപ്പായ റിട്ടേണുകള്‍ ലഭിക്കുന്നതിലുമാണെന്ന് ധന്‍വര്‍ഷ അവതരിപ്പിച്ചുകൊണ്ട് ഭാരതി ആക്‌സ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ആന്‍ഡ് അപ്പോയിന്റഡ് ആക്ച്വറി മുദിത് കുമാര്‍ പറഞ്ഞു.

ഈ ആവശ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, ഉയര്‍ന്ന സാമ്പത്തിക സ്ഥിരതയുള്ള റിട്ടേണുകളും അത്യാഹിത സന്ദര്‍ഭത്തില്‍ പോളിസി ഉടമയുടെ കുടുംബത്തിന്റെ പരിരക്ഷയ്ക്കുള്ള ആനുകൂല്യങ്ങളും നല്‍കുന്നത് ലക്ഷ്യമിട്ടാണ് ഭാരതി ആക്‌സ ലൈഫ് ധന്‍വര്‍ഷ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മച്ച്യൂരിറ്റി, നികുതി, മരണ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കു പുറമേ ക്യാഷ് ബോണസുകളും ഉണ്ട്. പോളിസി എടുത്ത് ഏഴാമത്തെ വര്‍ഷം മുതല്‍ മച്ച്യൂരിറ്റി അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുര്‍ ചെയ്തയാളുടെ മരണം വരെ ഓരോ വര്‍ഷവും നോണ്‍-ഗ്യാരന്റീഡ് ക്യാഷ് ബോണസുകള്‍ നല്‍കും. അഷ്വര്‍ ചെയ്ത തുകയുടെ ഒരു ശതമാനം ആയാണ് ഈ ആനുകൂല്യം കണക്കാകുന്നത്.

Comments

comments

Categories: Branding