ഏഷ്യന്‍ പെയിന്റ്‌സിന്റെ മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡായ സ്ലീക് ഷോറും വൈറ്റിലയില്‍ ആരംഭിച്ചു

ഏഷ്യന്‍ പെയിന്റ്‌സിന്റെ മോഡുലാര്‍ കിച്ചന്‍ ബ്രാന്‍ഡായ സ്ലീക് ഷോറും വൈറ്റിലയില്‍ ആരംഭിച്ചു

കൊച്ചി: ഏഷ്യന്‍ പെയിന്റ്‌സിന്റെ മോഡുലാര്‍ കിച്ചണ്‍ ബ്രാന്‍ഡായ സ്ലീക്കിന്റെ പുതിയ ശാഖ വൈറ്റിലയില്‍ ഉദ്ഘാടനം ചെയ്തു. വൈറ്റില എന്‍.എച്ച് ബൈപ്പാസിന് സമീപം ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് ചെയര്‍മാന്‍ അബ്ദുള്‍ സത്താര്‍ സെയ്ത്ത് നിര്‍വഹിച്ചു. എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് ഡയറക്ടര്‍മാരായ ബിലാല്‍ സെയ്ത്, ഷുഹൈബ് സെയ്ത്, സുഫൈന്‍ സെയ്ത്, സല്‍മാന്‍ സെയ്ത്ത്, സ്ലീക് ഡയറക്ടേഴ്‌സ് മോനിഷ് അഹുജ, പ്രഗ്യാന്‍ കുമാര്‍, ഓള്‍ ഇന്ത്യ സെയ്ല്‍സ് ഹെഡ് ഡിണ്ടു സോമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്ലീക്കിന്റെ കേരള ഡീലറായ എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് കേരളത്തിലെ മൂന്നാമത് ശാഖയാണ് വൈറ്റിലയില്‍ ആരംഭിച്ചിരിക്കുന്നത്. കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ റീട്ടെയ്‌ലറായ എച്ച്.എച്ച്.വൈ.എസ് ഇന്‍ഫ്രാമാര്‍ട്ട് 1920 മുതല്‍ വിപണിയിലെ സജീവ സാന്നിധ്യമാണ്. കമ്പനി മോഡുലാര്‍ കിച്ചണ്‍ രംഗത്ത് നവീന ആശയങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മോഡുലാര്‍ കിച്ചന്‍ ഉത്പ്പന്നങ്ങളിലെ വൈവിധ്യവും വേറിട്ട ശൈലിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നുറപ്പാണ്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന സ്ലീക് വിപണി കൈയ്യടക്കുമെന്നതില്‍ സംശയമില്ല-അബ്ദുള്‍ സത്താര്‍ സെയ്ത്ത് പറഞ്ഞു.

Comments

comments

Categories: Branding