മലിനീകരണ ആരോപണം: ആപ്പിള്‍ 4,50,000 ഡോളര്‍ പിഴയടച്ചു

മലിനീകരണ ആരോപണം: ആപ്പിള്‍ 4,50,000 ഡോളര്‍ പിഴയടച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ പാരിസ്ഥിതിക അധികൃതര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ രണ്ട് മാലിന്യ നിയന്ത്രണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും അടയ്ക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ 4,50,000 ഡോളര്‍ പിഴയൊടുക്കി. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തിനു സമീപവും സണ്ണിവെയ്‌ലിലുമാണ് ആരോപണ വിധേയമായ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

അധികൃതരുടെ അറിവോടു കൂടിയല്ല ആപ്പിള്‍ ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നാണ് ടോക്‌സിക് പദാര്‍ത്ഥങ്ങളുടെ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പ് വ്യക്തമാക്കുന്നത്. ആപ്പിളിന്റെ വിവിധ ഡിവൈസുകളുടെ നിര്‍മാണത്തിന്റെ ഭാഗമായി വരുന്ന 1.1 മില്യണ്‍ പൗണ്ട് മാലിന്യമാണ് കാലിഫോര്‍ണിയയിലെ പ്ലാന്റില്‍ സംസ്‌കരിച്ചിരുന്നത്. രണ്ടു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം പ്ലാന്റ് അടച്ചുപൂട്ടി സണ്ണിവെയ്‌ലില്‍ പുതിയ പ്ലാന്റ് ആരംഭിക്കുകയായിരുന്നു. അധികൃതര്‍ക്ക് പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാതെ തന്നെ ആപ്പിള്‍ സണ്ണി വെയ്ല്‍ പ്ലാന്റില്‍ 803,000 പൗണ്ട് ഇലക്ട്രോണിക് മാലിന്യം സംസ്‌കരിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ തങ്ങള്‍ക്ക് പിഴവു പറ്റിയിട്ടുണ്ടെന്നും എന്നാലിത് ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് ആപ്പിള്‍ വിശദീകരിക്കുന്നത്.

Comments

comments

Categories: Slider, Top Stories