സ്വച്ഛ് ഭാരത് അഭിയാന്‍: ഏറ്റവും കൂടുതല്‍ സംഭാവന നല്‍കി അമൃതാനന്ദമയി മഠം

സ്വച്ഛ് ഭാരത് അഭിയാന്‍: ഏറ്റവും കൂടുതല്‍ സംഭാവന നല്‍കി അമൃതാനന്ദമയി മഠം

കൊല്ലം: മാലിന്യ രഹിത ഇന്ത്യയ്ക്കു വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് മാതാ അമൃതാനന്ദമയിയുടെ കീഴിലുള്ള ആത്മീയ സംഘടനയായ മാതാ അമൃതാനന്ദമയി മഠമാണെന്ന് കണക്കുകള്‍. 100 കോടി രൂപയാണ് മഠം പദ്ധതിക്കായി സംഭാവന ചെയ്തത്. 455 സംഭാവനകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ചത്. 2014 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം ഒക്‌റ്റോബര്‍ വരെയുള്ള കണക്കനുസരിച്ചാണിത്. ഇന്ത്യന്‍ റ്റുബാകോ കമ്പനി, ബാങ്ക് ഓഫ് അമേരിക്ക, ജനറല്‍ ഇലക്ട്രിക്, ഡിഎസ്പി മെറില്‍ ലിഞ്ച് എന്നിവരാണ് പദ്ധതിയിലെ മറ്റ് പ്രധാന നിക്ഷേപകര്‍. പുണ്യനദിയായ ഗംഗയെ മാലിന്യവിമുക്തമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നമാമി ഗംഗ പദ്ധതിയിലും അമൃതാനന്ദമയി മഠം താല്‍പര്യം കാണിച്ചിട്ടുണ്ട്.

Comments

comments

Categories: Branding